ബാബയുടെ അനുഗ്രഹം തേടി യെഡിയൂരപ്പ

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ബാബയുടെ അനുഗ്രഹം തേടി യെഡിയൂരപ്പ

    ബാംഗ്ലൂര്*: രാജിയുണ്ടാവുമെന്ന അഭ്യൂഹങ്ങള്*ക്കിടെ കര്*ണാടക മുഖ്യമന്ത്രി യെഡിയൂരപ്പ സത്യസായി ബാബയുടെ 85-ാം ജന്മദിനാഘോഷങ്ങളില്* പങ്കെടുക്കാനും, അനുഗ്രഹം തേടാനും പുട്ടപര്*ത്തിയിലേക്ക് പോയി. അതേ സമയം യെഡിയൂരപ്പയുടെ ദില്ലി സന്ദര്*ശനം സംബന്ധിച്ച് ഔദ്യോഗിക വിവരമൊന്നും ഇതുവരെയില്ലെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്* സൂചിപ്പിച്ചു. യെഡിയൂരപ്പയെ മാറ്റാന്* ഞായറാഴ്ച രാത്രിി ചേര്*ന്ന ബിജെപി ദേശീയ നേതൃയോഗത്തില്* ധാരണയായിരുന്നു. എന്നാല്* നേതൃത്വത്തിന്റെ ആവശ്യത്തിന് വഴങ്ങാന്* കര്*ണാടക മുഖ്യമന്ത്രി തയാറായിട്ടില്ല.

    യെഡിയൂരപ്പയുടെ ഭാവി തീരുമാനിക്കാന്* യോഗം തന്നെ ചുമതലപ്പെടുത്തിയതായി ബിജെപി ദേശീയ പ്രസിഡന്റ് നിതിന്* ഗഡ്കരി പിന്നീട് മാദ്ധ്യമങ്ങളെ അറിയിച്ചിരുന്നു.തീരുമാനമെടുക്കുംമുമ്പ് ഒരുവട്ടംകൂടി ചര്*ച്ചയ്ക്ക് യെഡിയൂരപ്പയെ ദില്ലിയിലേക്ക് വിളിച്ചിട്ടുണ്ടെന്നും ഗഡ്കരി പറഞ്ഞു.അതേ സമയംതനിക്ക് പത്തോ ഇരുപതോ പേരുടെയല്ല, 110-120 എംഎല്*എമാരുടെ പിന്തുണയാണുള്ളതെന്നും തന്നെ മാറ്റാനാവില്ലെന്നുമാണ് ഞായറാഴ്ച അദ്ദേഹം കര്*ണാടകയില്* പറഞ്ഞത്. തന്നെ മാറ്റുക അത്ര എളുപ്പമുള്ള കാര്യമല്ലെന്ന സന്ദേശമാണ് യെഡിയൂരപ്പ ഇതിലൂടെ നല്*കുന്നത്.





    Powered by WizardRSS | Best Membership Site Software
Working...
X