പിജെ തോമസിനെ സവിസി ആക്കിയതിനെതിരെ സുപ്രീം കോടതി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    പിജെ തോമസിനെ സവിസി ആക്കിയതിനെതിരെ സുപ്രീം കോടതി

    ദില്ലി: പാമോലിന്* ഇറക്കുമതി അഴിമതി കേസില്* പ്രതിയായിട്ടുള്ള പി ജെ തോമസിനെ എങ്ങനെ കേന്ദ്ര വിജിലന്*സ് കമ്മിഷണറായി നിയമിച്ചെന്ന് സുപ്രീം കോടതി. തോമസിനെ കമ്മിഷണറായി നിയമിയ്ക്കുന്നതിന് മുമ്പ് വേണ്ട രീതിയില്* കൂടിയാലോചനകള്* നടത്തിയിരുന്നോയെന്നും ചീഫ് ജസ്റ്റിസ് എസ് എച്ച് കപാഡിയ ആരാഞ്ഞു.തോമസിന്റെ നിയമനത്തെക്കുറിച്ച് അറ്റോണി ജനറല്* ജി ഇ വനവതി കവറില്* നല്*കിയ വിശദീകരണം നോക്കാതെയാണ് കോടതി ഈ അഭിപ്രായം പ്രകടിപ്പിച്ചത്. ഫയല്* നോക്കാതെ തന്നെയാണ് ഇക്കാര്യം ചോദിയ്ക്കുന്നതെന്ന് കോടതി വ്യക്തമാക്കുകയും ചെയ്തു. കെ എസ് രാധാകൃഷ്ണന്* സ്വതന്ത്രര്* കുമാര്* എന്നിവരാണ് ഈ ബഞ്ചിലെ മറ്റ് ജഡ്ജിമാര്*. പാമോയില്* ഇറക്കുമതി കേസില്* പ്രതിസ്ഥാനത്ത് നില്*ക്കുന്ന തോമസിന് കേന്ദ്ര വിജിലന്*സ് കമ്മിഷണറായി പ്രവര്*ത്തിയ്ക്കുക വിഷമമായിരിയ്ക്കുമെന്നും കോടതി അഭിപ്രായപ്പെട്ടു.

    സര്*ക്കാര്* ഇക്കാര്യത്തില്* രണ്ടാഴ്ചയ്ക്കുള്ളില്* വിശദീകരണം നല്*കണമെന്നാണ് കോടതി നിര്*ദ്ദേശിച്ചിരിയ്ക്കുന്നത്. കേരളത്തില്* ചീഫ് സെക്രട്ടറി ആയിരുന്ന ആളാണ് പി ജെ തോമസ്.

    2ജി സ്*പെക്ട്രം അഴിമതി മറയ്ക്കാനാണ് ടെലികോം സെക്രട്ടറിയായിരുന്ന തോമസിനെ കേന്ദ്ര വിജിലന്*സ് കമ്മിഷണറായി നിയമിച്ചതെന്ന് ആദ്യം ആരോപിച്ചത് പ്രതിപക്ഷ നേതാവ് സുഷമ സ്വരാജാണ്. തുടര്*ന്ന് പി.ജെ.തോമസിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് ബി.ജെ.പി ബഹിഷ്*കരിക്കുകയും ചെയ്തിരുന്നു.

    പ്രധാനമന്ത്രി, ആഭ്യമന്തര മന്ത്രി, ലോക്*സഭയിലെ പ്രതിപക്ഷ നേതാവ് എന്നിവരടങ്ങുന്ന പാനലാണ് വിജിലന്*സ് കമ്മീഷണറെ തിരഞ്ഞെടുക്കുന്നത്.





    Powered by WizardRSS | Best Membership Site Software
Working...
X