മത്തിയിട്ടു വേവിച്ച കപ്പ

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    മത്തിയിട്ടു വേവിച്ച കപ്പ

    കപ്പ വിഭവങ്ങള്* ഏത് തരത്തിലുള്ളതായാലും നമ്മള്* മലയാളികള്*ക്ക് പ്രിയപ്പെട്ടതാണ്, കപ്പ പുഴുങ്ങിയതും ഒരു കാന്താരിമുളകും കിട്ടിയാല്* അമൃത് കിട്ടിയ സന്തോഷത്തോടെ കഴിയ്ക്കുന്നവരാണ് പലരും. കപ്പയ്*ക്കൊപ്പം മീന്* കറി പ്രത്യേകിച്ചും, മത്തി(ചാള)ക്കറി വളരെ രുചികരമായ കോമ്പിനേഷനാണ്. എന്നാല്* കപ്പയും മത്തിയും വെവ്വേറെ കഴിയ്ക്കാതെ ഒരുമിച്ച് നന്നായി ചേര്*ത്ത് പുഴുങ്ങിയാല്* അതിലേറെ രുചികരമാണ്. ഇത് പാകം ചെയ്യാനാണെങ്കില്* വളരെ എളുപ്പവുമാണ്. ആവശ്യമുള്ള സാധനങ്ങള്*

    1 മത്തി 1 കിലോഗ്രാം
    2 കപ്പ ഒന്നര കിലോഗ്രാം
    3 ചുവന്നുള്ളി- പത്ത് അല്ലി
    വെളുത്തുള്ളി- അഞ്ച് അല്ലി
    ഇഞ്ചി - ചെറിയ കഷണം
    4മുളകുപൊടി- മൂന്ന് ടീസ്പൂണ്*
    മഞ്ഞള്* പൊടി അരടീസ്പൂണ്*
    ഉപ്പ് ആവശ്യത്തിന്
    5 വെളിച്ചെണ്ണ- ആവശ്യത്തിന്
    6 കറിവേപ്പില- ആവശ്യത്തിന്

    തയ്യാറാക്കുന്ന വിധം
    കപ്പ അധികം വലിപ്പമില്ലാത്ത കഷണങ്ങളായി വെട്ടി ഉപ്പിട്ട് പുഴുങ്ങി വെള്ളം വാര്*ത്ത് മാറ്റിവയ്ക്കുക. മീന്* വൃത്തിയാക്കിയശേഷം മൂന്നാമത്തെ ചേരുവകള്* നന്നായി ചതച്ച് നാലാമത്തെ ചേരുവയും ചേര്*ത്ത് അല്*പം വലിയ പാത്രത്തില്* വേവിയ്ക്കുക.

    മീന്* വേവാന്* വേണ്ട വെള്ളം മാത്രം ചേര്*ത്താല്* മതി, കറി അധികം വേണ്ട. മത്തി നന്നായി വെന്തുകഴിഞ്ഞാല്* വേവിച്ചുവച്ച കപ്പ് ഈ പാത്രത്തിലേയ്ക്ക് ഇട്ടി നന്നായി ഇളക്കിച്ചേര്*ക്കുക. മത്തിയും കപ്പയും നന്നായി ഉടഞ്ഞുചേരണം.

    ഇത് കുറച്ചുനേരംകൂടി തീയില്* വച്ച് നന്നായി ചേരുന്നതുവരെ ഇളക്കുക. പിന്നീട് കറിവേപ്പില ചേര്*ത്ത് ഇറക്കിവച്ച് രണ്ട് ടീസ്പൂണ്* പച്ചവെളിച്ചെണ്ണ ഒഴിച്ച് നന്നായി ചേര്*ത്ത് ഇളക്കുക. ചൂടാറിയ ശേഷം വിളമ്പുക

    മേമ്പൊടി
    മത്തി ഇടത്തരം വലുപ്പമുള്ളത് മതിയാകും. മത്തിയ്ക്ക് നന്നായി നെയ് വെയ്ക്കുന്നകാലത്താണെങ്കില്* ഇതിന് രുചിയേറും. ചപ്പാത്തി, പത്തിരി എന്നിവയ്*ക്കൊപ്പം കഴിയ്ക്കുയോ അല്ലാതെ ഇതു മാത്രമായി കഴിയ്ക്കുകയോ ചെയ്യാം.





    Powered by WizardRSS | Best Membership Site Software
Working...
X