ഒബാമയുടെ നടരാജ ഭാവം: യുഎസില്* പ്രതിഷേധം

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ഒബാമയുടെ നടരാജ ഭാവം: യുഎസില്* പ്രതിഷേധം

    വാഷിങ്ടണ്*: ഒബാമയുടെ നടരാജ ഭാവത്തിനെതിരെ അമേരിക്കന്* ഹിന്ദു ജനതയ്ക്കിടയില്* പ്രതിഷേധമുയരുന്നു. യുഎസിലെ പ്രശസ്ത മാഗസിനായ ന്യൂസ് വീക്കിന്റെ പുറംചട്ടിയലാണ് പ്രസിഡന്റ് ബരാക് ഒബാമയെ ഹിന്ദു ദൈവമായ പരമ ശിവന്റെ നടരാജ ഭാവം ചിത്രീകരിച്ചിരിയ്ക്കുന്നത്. 'എല്ലാത്തിന്റെയും ദൈവം' എന്ന തലക്കെട്ടോടെ മാസികയുടെ നവംബര്* 22ലെ ലക്കത്തിലാണ് പ്രശ്*നങ്ങളും പ്രതിസന്ധികളും കൈകളിലേന്തി ഒബാമ ഒറ്റക്കാലില്* നൃത്തം ചവിട്ടുന്ന ചിത്രം പ്രസിദ്ധീകരിച്ചത്. അടുത്തിടെ നടന്ന ഒബാമയുടെ ഇന്ത്യാ സന്ദര്*ശനവും ശിവന്* സംഹാരരൂപിയാണെന്ന അര്*ത്ഥവും ഒക്കെ ഉള്*ക്കൊണ്ടാണ് ന്യൂസ് വീക്ക് അധികൃതര്* ചിത്രം ഡിസൈന്* ചെയ്തതെന്ന് കരുതപ്പെടുന്നു.

    ഹിന്ദുദൈവമായ നടരാജമൂര്*ത്തിയുടെ മാതൃകയില്* ഒബാമയെ ചിത്രീകരിച്ചതാണ് അമേരിക്കയിലെ ഹിന്ദു സംഘടനകളെ പ്രകോപിപ്പിച്ചത്.

    ന്യൂസ്*വീക്ക് അധികൃതര്* ഹൈന്ദവരെ വ്രണപ്പെടുത്തുമെന്നു കരുതുന്നില്ലെന്നും എന്നാല്* ഹിന്ദു ആരാധനമൂര്*ത്തികളെ ഹാസ്യാത്മകമായി ചിത്രീകരിയ്ക്കുന്നത് അപലപിയ്ക്കപ്പെടേണ്ടതാണെന്നും സംഘടനാ നേതാക്കള്* പറഞ്ഞു. വിവാദത്തെക്കുറിച്ച് പ്രതികരിയ്ക്കാന്* ന്യൂസ് വീക്ക് അധികൃതര്* ഇതുവരെ തയാറായിട്ടില്ല.





    Powered by WizardRSS | Best Membership Site Software
Working...
X