മങ്കട രവിവര്*മ അന്തരിച്ചു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    മങ്കട രവിവര്*മ അന്തരിച്ചു

    രാജ്യാന്തരതലത്തില്* ശ്രദ്ധേയമായ ഒട്ടേറെ മലയാള ചിത്രങ്ങള്* ക്യാമറയിലേക്ക് പകര്*ത്തിയ പ്രശസ്ത ഛായാഗ്രാഹകന്* മങ്കട രവിവര്*മ അന്തരിച്ചു. ചെന്നൈ മഹാലിംഗപുരത്തെ സഹോദരി തങ്കമണിയുടെ വസതിയില്* തിങ്കളാഴ്ച വൈകീട്ട് 5.40നായിരുന്നു അന്ത്യം. 84 വയസ്സായിരുന്നു. കഴിഞ്ഞ ഏഴര വര്*ഷമായി അല്*ഷൈമേഴ്*സ് രോഗം ബാധിച്ച് കിടപ്പിലായിരുന്നു. മലപ്പുറം പുലാമന്തോള്* അവിഞ്ഞിക്കാട്ട് മനയില്* എ.എം. പരമേശ്വരന്* ഭട്ടതിരിപ്പാടിന്റെയും മങ്കട കോവിലകത്തെ എം.പി. കുഞ്ഞിക്കാവ് അമ്മയുടെയും മകനായ മങ്കട രവിവര്*മ. കേന്ദ്ര സര്*ക്കാറിന്റെ കീഴിലുള്ള ഫിലിം ഡിവിഷനിലെ അസിസ്റ്റന്റ് കാമറാമാന്* ജോലി ഉപേക്ഷിച്ചാണ് രവിവര്*മ സിനിമാ ജീവിതം ആരംഭിച്ചത്. 1960കളില്* സ്വന്തമായി വാങ്ങിയ 16 എം.എം കാമറ ഉപയോഗിച്ച് വിദേശ നെറ്റ്*വര്*ക്കുകള്*ക്കു വേണ്ടി ന്യൂസ് റീലുകള്* നിര്*മിച്ചായിരുന്നു തുടക്കം.

    പുനെ ഇന്*സ്റ്റിറ്റിയൂട്ടിലെ പൂര്*വവിദ്യാര്*ഥിയായ അസീസിന്റെ 'അവള്*', പി.എന്*. മേനോന്റെ 'ഓളവും തീരവും' എന്നീ ചിത്രങ്ങള്*ക്കുവേണ്ടിയാണ് രവിവര്*മ ആദ്യമായി കാമറ ചലിപ്പിച്ചത്. തുടര്*ന്ന് അടൂര്* ചിത്രങ്ങളുടെ സ്ഥിരം ഛായാഗ്രാഹകനായി.

    അടൂരിന്റെ 'സ്വയംവരം' മുതല്* 'നിഴല്*ക്കുത്ത്' വരെ ഏഴ് ഫീച്ചര്* ചിത്രങ്ങളുടെയും രണ്ടു ഡസനോളം ഡോക്യുമെന്ററി-ഷോര്*ട്ട് ഫിലിമുകളുടെയും ഛായാഗ്രഹണം നിര്*വഹിച്ചത് രവിവര്*മയാണ്. സ്വയംവര'ത്തിന്റെ ഛായാഗ്രഹണത്തിന് ആദ്യമായി ദേശീയ പുരസ്*കാരം നേടി. 2007ലെ ജെ.സി. ദാനിയേല്* പുരസ്*കാരത്തിനും മങ്കട രവിവര്*മ അര്*ഹനായി.





    Powered by WizardRSS | Best Membership Site Software
Working...
X