കിടപ്പറരംഗം മാറ്റിയാല്* അഭിനയിക്കാമെന്ന് ആഷ്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    കിടപ്പറരംഗം മാറ്റിയാല്* അഭിനയിക്കാമെന്ന് ആഷ്

    ബോളിവുഡിലെ ശ്രദ്ധേയ സംവിധായകന്* മഥൂര്* ഭണ്ഡാര്*ക്കറുടെ ഡ്രീം പ്രൊജക്ടായ ഹീറോയിനില്* അഭിനയിക്കാന്* ഐശ്വര്യ റായ് സമ്മതം മൂളിയെന്ന് റിപ്പോര്*ട്ട്. എന്നാല്* ഒരു പ്രധാന ഉപാധി മുന്നോട്ടുവച്ചുകൊണ്ടാണത്രേ ഐശ്വര്യ ചിത്രത്തില്* അഭിനയിക്കാമെന്ന് പറഞ്ഞിരിക്കുന്നത്.കാര്യം മറ്റൊന്നുമല്ല കൂടുതല്* സെക്*സിയായ ലവ് മേക്കിങ് സീനുകളില്* തനിക്ക് അഭിനയിക്കാന്* കഴിയില്ലെന്നാണ് ഐശ്വര്യ പറയുന്നത്്. ചിത്രത്തിലെ ഏതാനും കിടപ്പറ രംഗങ്ങളില്* മാറ്റംവരുത്തണമെന്നും താരം ആവശ്യപ്പെട്ടിട്ടുണ്ടത്രേ.

    നേരത്തെ ചിത്രത്തിലേക്ക് കരീന കപൂറിനെ തീരുമാനിച്ചിരുന്നതാണ്. എന്നാല്* ചിത്രത്തിലെ കഥാപാത്രത്തിന് യഥാര്*ത്ഥ ജീവിതവുമായി സാമ്യമുള്ളതും തീവ്രമായ ലൗ മേക്കിംഗ്' സീനുകളും കാരണം കരീന മടിച്ചുമടിച്ചുനില്*ക്കുകയായിരുന്നു.

    ഇക്കാരണത്തില്* സമയം കുറേ നഷ്ടപ്പെട്ടതിനാലും ചിത്രം വേഗത്തില്* തീര്*ക്കുവാന്* നിര്*മ്മാതാക്കള്* ആവശ്യപ്പെട്ടതിനാലും നായികയെ മാറ്റുവാന്* മഥൂര്* തീരുമാനിക്കുകയായിരുന്നുവത്രേ. ഈ സമയത്ത് ഒരു അനുഗ്രഹം പോലെയാണ് ഐശ്വര്യ റോള്* ചെയ്യാമെന്ന സമ്മതം മൂളിയത്.

    പക്ഷേ ഇത് കരീനയുടെ കാര്യം പോലെതന്നെയായിരിക്കുകയാണ് ഇപ്പോള്*, ചിത്രത്തിന്റെ ഹൈലൈറ്റായ കിടപ്പറ സീനുകളില്* കത്തിവയ്ക്കാനാണ് ഐശ്വര്യയും ആവശ്യപ്പെട്ടിരിക്കുന്നത്. ഇനിയിപ്പോള്* അറിയാനുള്ളത് ഏറെ സൂക്ഷ്മതയോടെ ചിത്രമൊരുക്കുന്ന മഥൂര്* സീനുകളില്* മാറ്റംവരുമോയെന്നാണ്.

    ചിത്രത്തിലെ ഏറ്റവും പ്രധാനമായ തീപാറുന്ന ലൗ മേക്കിംഗ് സീനുകളില്* മാറ്റംവരുത്തുവാന്* മഥൂര്* തീരുമാനിക്കുകയില്ലെന്നാണ് അദ്ദേഹവുമായി അടുപ്പമുള്ളവര്* പറയുന്നത്. അതിനാല്* ഐശ്വര്യയ്ക്കുപുറമെ മറ്റ്താരങ്ങളെയും അന്വേഷിക്കുന്നതായി സംസാരമുണ്ട്.

    ചിത്രത്തിലേക്ക് ആഷിനെയും മറ്റുതാരങ്ങളെയും തേടിയെന്ന വാര്*ത്ത ശരിയല്ലെന്ന് മഥൂര്* പറഞ്ഞതായും വാര്*ത്തകളുണ്ട്.





    Powered by WizardRSS | Best Membership Site Software
Working...
X