ദില്ലി: പൊതുചടങ്ങിനിടെ മുന്* ടെലികോം മന്ത്രി എ രാജയുടെ തോളില്* തട്ടി സൗഹൃദം പുതുക്കിയ മന്*മോഹന്* സിങിനെതിരെ ബിജെപിയുടെ വിമര്*ശനം. ടെലികോം വിവാദം കത്തിനില്*ക്കുന്നതിനിടെ പ്രധാനമന്ത്രിയുടെ തട്ടും തലോടലുമെല്ലാം തെറ്റായ സന്ദേശമാണ് നല്*കുന്നതെന്ന് ബിജെപി ആരോപിച്ചു. മുന്* കേന്ദ്രമന്ത്രി മുരശൊലി മാരന്റെ ചരമവാര്*ഷിക ദിനത്തില്* പാര്*ലമെന്റ് മന്ദിരത്തില്* ഡി.എം.കെ. സംഘടിപ്പിച്ച ചടങ്ങിലാണു രാജ പ്രധാനമന്ത്രിയുടെ മുന്നിലെത്തിയത്. വന്ദനം പറഞ്ഞ രാജയുടെ തോളത്തുതട്ടി സൗഹൃദപ്രകടനം നടത്താന്* പ്രധാനമന്ത്രി ഒരു നിമിഷം പോലും വൈകിയില്ല.
സോണിയാ ഗാന്ധി അടക്കം കോണ്*ഗ്രസിലെ മുതിര്*ന്ന നേതാക്കളെല്ലാം ചടങ്ങില്* പങ്കെടുത്തിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണു ബി.ജെ.പി. പ്രതിഷേധം അറിയിച്ചത്.
എന്നാല്* രാഷ്ട്രീയ വിവാദവും വ്യക്തിപരമായ ബന്ധങ്ങളും രണ്ടായി കാണാനുള്ള വിവേകമാണ് ആവശ്യമെന്നു കോണ്*ഗ്രസ് തിരിച്ചടിച്ചു. ആറു വര്*ഷം രാജ മന്ത്രിയായിരുന്നു. മുതിര്*ന്ന നേതാവാണ്. സഖ്യകക്ഷിയാണ് അങ്ങനെയുള്ള ഒരാളെ കാണാത്ത മട്ടില്* പോകണമായിരുന്നോയെന്നും കോണ്*ഗ്രസ് വക്താവ് ഷക്കീല്* അഹമ്മദ് ചോദിച്ചു.
Powered by WizardRSS | Best Membership Site Software