മമ്മൂട്ടിക്കൊപ്പ?? ? ആനന്ദ് മലയാളത്തിലേക്ക്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    മമ്മൂട്ടിക്കൊപ്പ?? ? ആനന്ദ് മലയാളത്തിലേക്ക്

    എണ്*പതുകള്* മുതല്* ബോളിവുഡില്* നടനായും പിന്നീട് സംവിധായകനായും തിളങ്ങിയ ആനന്ദ് നാരായണ്* മഹാദേവന്* പിറന്നമണ്ണിലേക്ക് തിരിച്ചെത്തുന്നു. മലയാളിയാണെങ്കിലും ഹിന്ദിയിലും മറ്റു ഉത്തരേന്ത്യന്* ഭാഷകളിലുമാണ് അനന്ദ് തന്റെ സിനിമകള്* സംവിധാനം ചെയ്യുകയും അഭിനയിക്കുകയും ചെയ്തിട്ടുള്ളത്. മമ്മൂട്ടിയെ നായകനാക്കി കൊണ്ടാണ് ആനന്ദ് തന്റെ ആദ്യ മലയാള ചിത്രം പ്ലാന്* ചെയ്തിരിയ്ക്കുന്നത്. ഗോവരാജ്യാന്തര ചലച്ചിത്രോത്സവത്തില്* പനോരമ വിഭാഗത്തിലെ ഉദ്ഘാടന ചിത്രമായ മീ സിന്ധുതായ് സപ്കല്* പ്രദര്*ശിപ്പിച്ചതിന് ശേഷം മാധ്യമപ്രവര്*ത്തകരുമായി സംസാരിയ്ക്കുമ്പോഴാണ് ആനന്ദ് തന്റെ പുതിയ പ്രൊജക്ടിനെക്കുറിച്ച് വെളിപ്പെടുത്തിയത്.

    ഒരു ഹിസ്*റ്റോറിക്കല്* സബജക്ടാണ് സിനിമ കൈകാര്യം ചെയ്യുന്നതെന്നും സിപി സുരേന്ദ്രന്* എന്ന എഴുത്തുകാരന്* തിരക്കഥ പൂര്*ത്തിയാക്കിയതായും അദ്ദേഹം പറഞ്ഞു. സിനിമയുടെ പ്രമേയം മമ്മൂട്ടിയ്ക്കും ഇഷ്ടമായതായി ആനന്ദ് പറഞ്ഞു.

    മറാത്തി ചിത്രമായ സിന്ധുതായ് സപ്കലിന് നല്ല പ്രതികരണമാണ് മേളയില്* ലഭിച്ചത്. കഴിഞ്ഞ വര്*ഷം മേളയില്* പ്രദര്*ശിപ്പിച്ച ആനന്ദിന്റെ തന്നെ റെഡ് അലര്*ട്ട് ദേശീയതലത്തില്* തന്നെ ഏറെ ശ്രദ്ധനേടിയിരുന്നു.





    Powered by WizardRSS | Best Membership Site Software
Working...
X