ഗ്വാങ്ഷു: ഏഷ്യന്* ഗെയംസില്* 800 മീറ്ററില്* ഇന്ത്യന്* പ്രതീക്ഷയായിരുന്ന ടിന്റു ലൂക്കയ്ക്ക് വെങ്കലം. അത്*ലറ്റ് ഇതിഹാസം പിടി ഉഷയുടെ പ്രിയ ശിഷ്യയായ ടിന്റു അവസാന നിമിഷം വരെ മുന്നിട്ടു നിന്ന ശേഷമാണ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടുപ്പോയത്. 2മിനിറ്റ് 01.36 സമയം കൊണ്ടാണ് ടിന്റു ഓടിയെത്തിയത്. 2:00.29 മിനിറ്റ് കൊണ്ട് ഓടിയെത്തിയ കസാഖിസ്ഥാന്റെ മാര്*ഗരിറ്റ് മറ്റ്സ്കോവിനാണ് സ്വര്*ണം. ചൈനയുടെ ട്രോങ് ടാന്* വെള്ളിയും നേടി. കോമണ്*വെല്*ത്തില്* വരുത്തിയ പിഴവ് ടിന്റു ഗ്വാങ്ഷൂവിലെ 800 മീറ്റര്* ട്രക്കിലും ടിന്റു ആവര്*ത്തിയ്ക്കുകയായിരുന്നു. മത്സരം ആരംഭിച്ച് ആദ്യം മുതല്* മറ്റു താരങ്ങളെ അപേക്ഷിച്ച് വ്യക്തമായ ലീഡ് നിലനിര്*ത്തിയ ടിന്റു അവസാന നിമിഷം തളര്*ന്നു മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെടുകയായിരുന്നു.കോണ്*വെല്*ത്ത് ഗെയിംസില്* വെറുകൈയ്യോടെ മടങ്ങേണ്ടി വന്നെങ്കിലും ഏഷ്യന്* ഗെയിംസില്* മെഡല്* നേടാനായതില്* ടിന്റുവിന് തീര്*ച്ചയായും അഭിമാനിയ്ക്കാം.
ദില്ലി കോമണ്*വെല്*ത്ത് ഗെയിംസിലും അവസന നിമിഷമാണ് ടിന്റു ലൂക്ക പിന്തള്ളപ്പെട്ടത്. മത്സരത്തിന്റെ തുടക്കത്തില്* അമിത വേഗതയില്* ഓടിയതാണ് അവസാനഘട്ടത്തില്* തളരാന്* അന്ന് കാരണമായി പറഞ്ഞിരുന്നത്.800 മീറ്ററില്* മറ്റൊരു ഇന്ത്യന്* പ്രതീക്ഷയായിരുന്ന മലയാളി താരം സിനിമോള്* പൗലോസ് നിരാശപ്പെടുത്തി. സിനി മോള്* ഏഴാമതായാണ് ഫിനിഷ് ചെയ്തത്.
Powered by WizardRSS | Best Membership Site Software