മുകേഷ് അംബാനിയുടെ വൈദ്യുതിബില്* 70ലക്ഷം!!

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    മുകേഷ് അംബാനിയുടെ വൈദ്യുതിബില്* 70ലക്ഷം!!

    മുംബൈ: റിലയന്*സ് ഇന്*ഡസ്ട്രീസ് മേധാവി മുകേഷ് അംബാനിയുടെ ഒരുമാസത്തെ വൈദ്യുതിബില്* 70 ലക്ഷം. മുംബൈയില്* പണിത ആന്റ്*ലിയ എന്ന വീട്ടിലെ ആദ്യത്തെ വൈദ്യുതിബില്ലാണിത്. നേരത്തെ വലുപ്പത്തിന്റെയും സൗകര്യത്തിന്റെയും കാര്യത്തില്* വാര്*ത്തകളില്*ഇടം നേടിയ മുകേഷിന്റെ വീട് വൈദ്യുതിബില്ലിന്റെ കാര്യത്തിലും വാര്*ത്തയില്* നിറയുകയാണ്.

    കൃത്യമായി പറഞ്ഞാല്* 70,69,488 രൂപയാണ് വൈദ്യതിബില്*. ഗാര്*ഹിക ഇനത്തിലെ ഏറ്റവും ഉയര്*ന്ന ബില്ലാണിതെന്ന് വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്* ചൂണ്ടിക്കാട്ടി.

    6,37,240 യൂണിറ്റ് വൈദ്യുതിയാണ് സപ്തംബര്* മാസം മുകേഷ് അംബാനിയും കുടുംബവും ചേര്*ന്ന് ഉപയോഗിച്ചത്. ഏതാണ്ട് 7000 ഭവനങ്ങളില്* ഉപയോഗിക്കുന്നത്രയും വൈദ്യുതിയാണ് മുകേഷ് കുടുംബവും ഒരു വീട്ടില്* ഉപയോഗിച്ചത്.

    കൃത്യമായി ബില്* അടയ്ക്കുന്നു എന്ന വകയില്* 48,354 രൂപ ഇളവും മുകേഷിന് അനുവദിച്ചിട്ടുണ്ട്.
    ഒക്ടോബര്* 28നാണ് മുകേഷ് അംബാനിയും ഭാര്യ നിതയും മൂന്ന് മക്കളുമടങ്ങുന്ന കുടുംബം 27 നിലകളുള്ള ആന്റ്*ലിയയില്* താമസം തുടങ്ങിയത്.





    Powered by WizardRSS | Best Membership Site Software
Working...
X