യെഡിയൂരപ്പയുടെ മക്കള്* വസതിയ്ക്ക് പുറത്ത്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    യെഡിയൂരപ്പയുടെ മക്കള്* വസതിയ്ക്ക് പുറത്ത്

    ബാംഗ്ലൂര്*: ഭൂമി കുംഭകോണം, സ്വജനപക്ഷപാതം എന്നിവയുമായി ബന്ധപ്പെട്ടുയര്*ന്ന വിവാദങ്ങളില്* നിന്നും മുഖ്യമന്ത്രിക്കസേര രക്ഷിച്ചെടുത്ത കര്*ണാടക മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പ സ്വന്തം വീട്ടിലും ഓഫീസിലും ശുദ്ധികലശം നടത്തി. മകനേയും മകളേയും അദ്ദേഹം ഔദ്യോഗിക വസതിയില്*നിന്നു കുടിയൊഴിപ്പിച്ചു. മേമലില്* ഒരു പ്രശ്*നത്തിലും ബന്ധുക്കളുടെ വാക്കു കേട്ടു പ്രവര്*ത്തിക്കരുതെന്നും അത്തരം കാര്യങ്ങള്* തന്റെ ശ്രദ്ധയില്*പെടുത്തണമെന്നും മുഖ്യമന്ത്രി സെക്രട്ടറിമാര്*ക്ക് കര്*ശന നിര്*ദേശം നല്*കി.

    ഭരണകാര്യങ്ങളില്*നിന്നു ബന്ധുക്കളെ അകറ്റിനിര്*ത്തണമെന്ന പാര്*ട്ടി നിര്*ദേശത്തെത്തുടര്*ന്നാണിത്.സ്വാര്*ഥരായ അനുയായികളേയും ബന്ധുക്കളേയും ഭരണത്തില്*നിന്ന് മാറ്റിനിര്*ത്തുമെന്നും അടുത്ത രണ്ടുവര്*ഷം നല്ല രീതിയില്* സംസ്ഥാനം ഭരിക്കുമെന്നും യെഡിയൂരപ്പ പറഞ്ഞു.

    മക്കളായ വിജേന്ദ്രയോടും ഉമാദേവിയോടും വ്യാഴാഴ്ചയാണ് റേസ് കോഴ്*സിലെ ഔദ്യോഗിക വസതിയില്*നിന്നു പോകാന്* യെഡിയൂരപ്പ ആവശ്യപ്പെട്ടത്. പിതാവിന്റെ വാക്കുകള്* മക്കള്* ഉടനടി അനുസരിക്കുകയും ചെയ്തു.

    ഉമാദേവിയും ഭര്*ത്താവ് സോഹന്*കുമാറും വിജേന്ദ്രയും യെഡിയൂരപ്പയ്*ക്കൊപ്പമാണു താമസിച്ചിരുന്നത്. മൂത്തമകനും എം.പിയുമായ ബി.വൈ. രാഘവേന്ദ്ര മിക്കവാറും ഇവിടെ എത്താറുണ്ട്. വ്യവസായ ആവശ്യങ്ങള്*ക്കായി സര്*ക്കാര്* ഏറ്റെടുത്ത സ്ഥലം, വിജ്ഞാപനം റദ്ദാക്കി മക്കള്*ക്കു നല്*കിയെന്ന ആരോപണമാണ് യെഡിയൂരപ്പയുടെ കസേര പിടിച്ചുലച്ചത്.

    രാജിവയ്ക്കാന്* ബി.ജെ.പി. ആവശ്യപ്പെട്ടിട്ടും ജാതിപ്പേരു പറഞ്ഞു വിലപേശി അദ്ദേഹം പിടിച്ചുനില്*ക്കുകയായിരുന്നു.





    Powered by WizardRSS | Best Membership Site Software
Working...
X