69 കാരി 20 ദിവസം കുളിമുറിയില്* കുടുങ്ങി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    69 കാരി 20 ദിവസം കുളിമുറിയില്* കുടുങ്ങി

    പാരീസ്: ഇരുപത് ദിവസം കുളിമുറിയില്* കഴിച്ചുകൂട്ടുക, അതും വെറും വെള്ളം മാത്രം കുടിച്ച്. സങ്കല്*പ്പിക്കാന്* കഴിയുന്നുണ്ടോ? എന്നാല്* പാരീസില്* നിന്നുള്ള ഒരു അറുപത്തൊന്*പതുകാരി ഈ അവസ്ഥയെ തരണം ചെയ്തു. വെറും ചൂടുവെള്ളം മാത്രം കുടിച്ച 20 ദിവസം സ്വന്തം വീട്ടിലെ കുളിമുറിയില്* കുടുങ്ങിയിരിക്കുകയായിരുന്നു ഇവര്*. ഇപ്പോള്* അവശനിലയില്* ആശുപത്രിയില്* കഴിയുകയാണ് ഇവര്*. ഇവര്* അപകടനില തരണം ചെയ്തതായി ഡോക്ടര്*മാര്* പറഞ്ഞു.

    പാരീസിലെ ഒരു ഫഌറ്റില്* തനിച്ചു താമസിക്കുന്ന ഇവര്* കുളിമുറിയില്* കയറി വാതിലടച്ചപ്പോള്* പൂട്ട് കുടുങ്ങിപ്പോവുകയാണുണ്ടായത്. എങ്ങനെ ശ്രമിച്ചിട്ടും വാതില്* തുറക്കാനായില്ല. സഹായത്തിനു വിളിച്ചു കൂവിയെങ്കിലും കുളിമുറിയ്ക്ക് ജാലകങ്ങള്* ഇല്ലാത്തതിനാല്* ശബ്ദം പുറത്തുപോയില്ല.

    പൈപ്പില്* തട്ടി ശബ്ദമുണ്ടാക്കി അയല്*ക്കാരെ അറിയിക്കാന്* ശ്രമിച്ചെങ്കിലും ആളുകള്*ക്ക് കാര്യം മനസ്സിലായില്ല. ര്രാത്രിയും പകലും തട്ടലും മുട്ടലും കേട്ടപ്പോള്* ആരോ വീടു നന്നാക്കുകയാണെന്നാണ് അയല്*വാസികള്* വിചാരിച്ചതത്രേ. ഇതിനിടെ രാത്രി ശല്യമുണ്ടാക്കുന്നതു തടയണമെന്നാവശ്യപ്പെട്ട് അവര്* പോലീസില്* പരാതി നല്*കുകയും ചെയ്തു.

    അപ്പോഴാണ് അയലത്തെ സ്ത്രീയെ പുറത്തു കണ്ടിട്ടു കുറേയായല്ലോ എന്ന് ചിലര്*ക്കു തോന്നിയത്. അവര്* അഗ്*നിശമന സേനയെ വിവരമറിയിച്ചു. അവരെത്തി വാതില്* തുറന്നപ്പോള്* കണ്ടത് കുളിമുറിയില്* അവശനിലയില്* കിടക്കുന്ന സ്ത്രീയെയാണ്.





    Powered by WizardRSS | Best Membership Site Software
Working...
X