മുകേഷ് അംബാനിക്ക് പഞ്ചസാരകൊണ്ട് തുലാഭാരം

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    മുകേഷ് അംബാനിക്ക് പഞ്ചസാരകൊണ്ട് തുലാഭാരം

    ഗുരുവായൂര്*: റിലയന്*സ് ഇന്*ഡസ്ട്രീസ് ചെയര്*മാന്* മുകേഷ് അംബാനി ഗുരുവായൂര്* ക്ഷേത്രത്തില്* ദര്*ശനം നടത്തി. തിരുപ്പതി ക്ഷേത്രത്തില്* ഉഷഃപൂജ തൊഴുതശേഷമാണു മുകേഷ് അംബാനി ഗുരുവായൂരില്* എത്തി ഉച്ചപൂജ ദര്*ശിച്ചത്. വിമാനമാര്*ഗം കൊച്ചിയിലെത്തിയ മുകേഷ് ഹെലികോപ്റ്ററിലാണു ഗുരുവായൂരില്* എത്തിയത്.

    ഉച്ചയ്ക്കു 12.30നു ശ്രീവത്സം ഗസ്റ്റ് ഹൌസില്* എത്തിയ മുകേഷ് അംബാനിയെ ദേവസ്വം ബോര്*ഡ് പ്രസിഡന്റ് തോട്ടത്തില്* രവീന്ദ്രന്*, അഡ്മിനിസ്*ട്രേറ്റര്* കെ.എം. രഘുരാമന്* എന്നിവര്* ചേര്*ന്നു സ്വീകരിച്ചു.

    റിലയന്*സ് ഇന്*ഡസ്ട്രീസ് ഡയറക്ടര്*മാരായ മനോജ് മോഡി, പി.എം.എസ്. പ്രസാദ് എന്നിവര്* മുകേഷ് അംബാനിക്കൊപ്പമുണ്ടായിരുന്നു. ഒരു മണിയോടെ ക്ഷേത്രത്തില്* എത്തിയ അദ്ദേഹം ഉച്ചപൂജാ വേളയില്* ചുറ്റമ്പലത്തിനുള്ളില്* ചെലവഴിച്ചു. തുടര്*ന്നു കണ്ണനു പ്രിയപ്പെട്ട കദളിപ്പഴവും പട്ടും ദക്ഷിണയും കാണിക്കയായി സമര്*പ്പിച്ചു തൊഴുതു.

    ഓതിക്കന്മാരായ കൊട്ടക്കുഴി ഭവദാസന്* നമ്പൂതിരി, മുന്നൂലം പരമേശ്വരന്* നമ്പൂതിരി എന്നിവരില്* നിന്നാണു പ്രസാദം സ്വീകരിച്ചത്. കണ്ണനു മുന്നില്* പഞ്ചസാരകൊണ്ടു തുലാഭാരവും നടത്തി.

    ദര്*ശന ശേഷം ശ്രീവത്സത്തില്* തിരിച്ചെത്തിയ മുകേഷ് അംബാനി സമയക്കുറവു മൂലം ഉച്ചഭക്ഷണം ഒഴിവാക്കിയാണു യാത്ര പുനരാരംഭിച്ചത്. ക്ഷേത്രത്തിന്റെ വികസന പ്രവര്*ത്തനങ്ങള്*ക്കു സഹായം വാഗ്ദാനം ചെയ്തതായി ദേവസ്വം അധികൃതര്* അറിയിച്ചു.

    ക്ഷേത്രത്തിലെത്തിയ അമിത സുരക്ഷാ സന്നാഹങ്ങളോ ആഡംബരമോ ഉണ്ടായിരുന്നില്ല. ഹെലികോപ്റ്റര്* ഇറങ്ങിയ ശ്രീകൃഷ്ണ കോളജ് ഗ്രൌണ്ടില്*നിന്നു കാറിലെത്തിയ മുകേഷിന് ഒരു പൊലീസ് ജീപ്പ് മാത്രമാണ് അകമ്പടി വന്നത്.





    Powered by WizardRSS | Best Membership Site Software
Working...
X