മന്ത്രി ബാലന്റെ മകന്* കെഎസ് യുക്കാരെ തല്ലി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    മന്ത്രി ബാലന്റെ മകന്* കെഎസ് യുക്കാരെ തല്ലി

    തിരുവനന്തപുരം: മന്ത്രിപുത്രന്മാര്* നിരന്തരം പ്രശ്*നങ്ങളില്* അകപ്പെടുന്നതും കേസില്*പ്പെടുന്നതുമൊന്നും പുതിയ കാര്യമല്ല. കേരളത്തില്* കഴിഞ്ഞ കുറേക്കാലങ്ങളില്* ഏറ്റവും പ്രശനക്കാരനായ മന്ത്രിപുത്രനായി പേരെടുത്തിരുന്നത് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്റെ മകന്* ബിനീഷ് കൊടിയേരിയായിരുന്നു. ഇപ്പോള്* ഇതാ ഈ പട്ടികയിലേയ്ക്ക് മറ്റൊരു പേരുകൂടി.

    വൈദ്യുതമന്ത്രി എ കെ ബാലന്റെ മകന്* അഖില്* ബാലനാണ് ഇത്തവണ പ്രശ്*നക്കാരനായത്. ലോ അക്കാദമിയില്* നിയമം പഠിക്കുന്ന നിഖില്* കോളജിലെ നിയമങ്ങളും പതിവുകളും തെറ്റിച്ചാണ് പ്രശ്*നക്കാരനായത്.

    തിരുവനന്തപുരം ഗവണ്*മെന്റ് ലോ കോളജില്* പഠിപ്പിച്ചുകൊണ്ടുനിന്ന അധ്യാപകന്റെ മുന്നിലിട്ട് അഖില്* ചിലരെ തല്ലിയെന്നാണ് ആരോപണം.

    കാമ്പസില്* അക്രമം കാണിച്ച അഖിലിനെ തല്കാലം കോളജില്* നിന്ന് സസ്*പെന്*ഡ് ചെയ്തിരിക്കുകയാണ്.

    കാമ്പസിലെ പ്രമുഖനായ എസ്എഫ്*ഐ പ്രവര്*ത്തകനാണ് അഖില്*. കെഎസ്*യു പ്രവര്*ത്തകരും സെനറ്റ് അംഗങ്ങളുമായ ബിജിത് ഷാനവാസിനെയും മഹേഷ് ചന്ദ്രനെയുമായിരുന്നു അഖിലിന്റെ നേതൃത്വത്തില്* വെള്ളിയാഴ്ച ഇടിച്ച് പരിക്കേല്പിച്ചത്.

    ക്ലാസ്മുറിയില്* അധ്യാപകന്* പഠിപ്പിച്ചുകൊണ്ടു നില്*ക്കേ നടത്തിയ അക്രമം കണ്ടില്ലെന്നു നടിക്കാനാവില്ലെന്നാണ് കോളജ് മാനേജ്*മെന്റിന്റെ നിലപാട്. ഇക്കാരണത്താലാണ് നിഖിലിനെ സസ്*പെന്*ഡ് ചെയ്തതെന്ന് പ്രിന്*സിപ്പല്* അറിയിച്ചു.





    Powered by WizardRSS | Best Membership Site Software
Working...
X