ഐപിഎല്*: കൊച്ചി ടീം പ്രശ്*നം പരിഹരിച്ചെന്ന് കത്ത്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ഐപിഎല്*: കൊച്ചി ടീം പ്രശ്*നം പരിഹരിച്ചെന്ന് കത്ത്

    മുംബൈ: കൊച്ചി ഐപിഎല്* ടീം എന്നത് ഏതാണ്ട് എരിഞ്ഞടങ്ങിയ ഒരു സ്വപ്*നമായി മാറിയിരുന്നു. എന്നാല്* റോണ്*ഡിവൂ കണ്*സോര്*ഷ്യം ടീമുടമകള്* തമ്മിലുള്ള പ്രശ്*നങ്ങള്* പരിഹരിക്കപ്പെട്ടതായി വ്യക്തമാക്കിക്കൊണ്ട് ശനിയാഴ്ച ബിസിസിഐയ്ക്ക് കത്തയച്ചതോടെ കൊച്ചിയുടെ ടീം സ്വപ്നങ്ങള്*ക്ക്
    വീണ്ടും പുതുജീവന്*.ഓഹരി ഉടമകള്* മുഴുവന്* ഒപ്പിട്ട കത്താണ് ശനിയാഴ്ച ഉച്ചയ്ക്ക് ബിസിസിഐയ്ക്ക് അയച്ചുകൊടുത്തതെന്നും റോണ്*ഡിവൂ ഗ്രൂപ്പ് അവകാശപ്പെടുന്നുണ്ട്. എന്നാല്* ഇത്തരത്തില്* ഒരു കത്ത് ലഭിച്ച കാര്യം ബിസിസിഐ സ്ഥിരീകരിച്ചിട്ടില്ല. ഞായറാഴ്ച ചേരുന്ന ബിസിസിഐ യോഗം ടീമിന്റെ വിധി നിശ്ചയിക്കും.

    വിയര്*പ്പോഹരി 10 ശതമാനമാക്കിമാറ്റാന്* റോണ്*ഡിവൂ സ്*പോര്*ട്*സ് വേള്*ഡ് ഉടമകളായ ശൈലേന്ദ്ര ഗെയ്ക്ക്*വാദിന്റെ കുടുംബം തയ്യാറായതോടെയാണ് പ്രശ്*നങ്ങള്* പരിഹരിക്കപ്പെട്ടതെന്നാണ് സൂചന.

    ടീമുമായി മുന്നോട്ടുപോകാന്* താത്പര്യമില്ലെന്നു കാണിച്ച് കഴിഞ്ഞ ദിവസം റോണ്*ഡിവൂ ഗ്രൂപ്പ് ഒഴികെയുള്ള മറ്റ് ഓഹരിയുടമകളെല്ലാം ചേര്*ന്ന് ബിസിസിഐക്ക് കത്തു നല്കിയിരുന്നു. ഇതിനെത്തുടര്*ന്ന് ബിസിസിഐ പുതിയൊരു ടീമിനെ കണ്ടെത്താന്* ലേല നടപടി തുടങ്ങിയിരുന്നു.

    ബിസിസിഐ കൊച്ചി ടീമിനു നല്കിയ പുറത്താക്കല്* നോട്ടീസിന്റെ സമയപരിധി ശനിയാഴ്ച വൈകീട്ട് അഞ്ചു മണിയോടെയാണ് അവസാനിക്കുക. ഒന്നര മാസത്തിലധികം ചര്*ച്ച ചെയ്തിട്ടും പരിഹരിക്കപ്പെടാത്ത പ്രശ്*നം അന്തിമനിമിഷത്തില്* പരിഹരിക്കപ്പെട്ട സാഹചര്യം കൂടി കണക്കിലെടുത്തായിരിക്കുംകൊച്ചി ടീമിന്റെ ഭാവി തീരുമാനിക്കുക എന്ന് ബിസിസിഐ വൃത്തങ്ങള്* വ്യക്തമാക്കി.





    Powered by WizardRSS | Best Membership Site Software
Working...
X