തിരഞ്ഞെടുപ്പ് നേരത്തെയാക്കേണ്ട സാഹചര്യമില്ല

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    തിരഞ്ഞെടുപ്പ് നേരത്തെയാക്കേണ്ട സാഹചര്യമില്ല

    തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പു നേരത്തെയാക്കേണ്ട സാഹചര്യം സംസ്ഥാനത്തില്ലെന്നു കേന്ദ്ര ഡെപ്യൂട്ടി തിരഞ്ഞെടുപ്പു കമ്മിഷണര്* അലോക് ശുക്ല. തിരഞ്ഞെടുപ്പു സംബന്ധിച്ച രാഷ്ട്രീയ പാര്*ട്ടികളുമായി നടത്തുന്ന ചര്*ച്ചയില്* പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രാഥമിക മുന്നൊരുക്കങ്ങളെക്കുറിച്ചുളള ചര്*ച്ച മാത്രമാണ് ഇപ്പോള്* നടത്തുന്നതെന്നും ശുക്ല അറിയിച്ചു.സംസ്ഥാനത്തെ പൊതു സാഹചര്യം, പൊലീസ് വിന്യാസം എന്നീ കാര്യങ്ങളാണു രാഷ്ട്രീയ പാര്*ട്ടികളുമായി ചര്*ച്ച നടത്തിയത്. രാവിലെ ഡിജിപി ജേക്കബ് പുന്നൂസുമായും സംസ്ഥാന ചീഫ് ഇലക്ടറല്* ഓഫിസര്* നളിനി നെറ്റൊയുമായും ഇക്കാര്യം ചര്*ച്ച ചെയ്തതായി അദ്ദേഹം പറഞ്ഞു.

    തിരഞ്ഞെടുപ്പു നേരത്തെയാക്കുന്നതുമായി ബന്ധപ്പെട്ടു കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ പ്രസ്താവന വിവാദത്തിന് വഴിമരുന്നിട്ടിരുന്നു. എന്നാല്* തെരഞ്ഞെടുപ്പു നേരത്തെയാക്കാനുളള യാതൊരു ശ്രമവും യുഡിഎഫ് നടത്തിയിട്ടില്ലെന്നു ചെന്നിത്തല പറഞ്ഞു.





    Powered by WizardRSS | Best Membership Site Software
Working...
X