ബാംഗ്ലൂര്‍* : മദ്യരാജാവും എംപിയുമായ വിജയ് മല്യ ദക്ഷിണാഫ്രിക്കയില്‍* വീടു വാങ്ങി. കേപ്ടൗണിലാണ് അദ്ദേഹം ആഡംബര വസതി സ്വന്തമാക്കിയിരിക്കുന്നത്. 38.4 കോടി രൂപയുടെ വീടാണ് മല്യ സ്വന്തമാക്കിയിരിക്കുന്നത്. ഹോളിവുഡ് താരം നിക്കോളാസ് കേജും ഭാര്യ ആലിസ് കിമ്മും ആറ് വര്*ഷം മുമ്പ് ഒരു രാത്രി തങ്ങിയ വീടാണിതെന്ന് സണ്‍*ഡേ ടൈംസ് പത്രം റിപ്പോര്*ട്ട് ചെയ്യുന്നു.
ക്ലിഫ്ടണ്‍* ബീച്ചിന്റെ തീരത്താണ് ഈ നാല് നില വീട്. സ്പാ, ജിം, നാല് കാറുകള്‍*ക്ക് പാര്*ക്ക് ചെയ്യാവുന്ന ഗ്യാരേജ് എന്നിവയൊക്കെ വീട്ടിലുണ്ട്.
സിനിമാതാരങ്ങള്‍*, ഗായകര്‍*, രാജകുടുംബാംഗങ്ങള്‍* എന്നിവരൊക്കെ എത്തിയിട്ടുള്ള ഈ വീട് കേപ് ടൗണിലെ ഏറ്റവും മികച്ച വീടാണെന്നാണ് ദക്ഷിണാഫ്രിക്കയിലെ റിയല്‍* എസ്*റ്റേറ്റ് രംഗത്തുള്ളവര്‍* വിശേഷിപ്പിക്കുന്നത്.
യു.ബി.ഗ്രൂപ്പിന്റെയും കിങ്ഫിഷര്‍* എയര്‍*ലൈന്‍*സിന്റെയും ഉടമയാണ് വിജയ് മല്യ. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ചില കമ്പനികള്‍* കോടികളുടെ കടക്കെണിയിലാണെന്നത് മറ്റൊരു കാര്യം.
Powered by WizardRSS | Best Membership Site Software