ഞണ്ട് വറ്റിച്ചത്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ഞണ്ട് വറ്റിച്ചത്

    ഞണ്ട് വിഭവങ്ങള്* ഇഷ്ടമില്ലാത്തവരില്ല. എങ്ങനെ വച്ചാലും ഞണ്ടു വിഭവങ്ങള്*ക്ക് രുചിയുണ്ട്. അപ്പോള്* അല്*പം ശ്രദ്ധിച്ച് വ്യത്യസ്തങ്ങളായ വിഭവങ്ങള്* ഉണ്ടാക്കിയാല്* അത് കൂടുതല്* രുചികരമായിരിക്കുമെന്ന് പറയേണ്ടതില്ലല്ലോ. ഇതാ സാധാരണയില്* നി്ന്നും വ്യത്യസ്തമായി ഒരു ഞണ്ടു വറ്റിച്ചത്. തേങ്ങ ഇടുന്നുവെന്നതാണ് ഇതിലെ പ്രധാന വ്യത്യാസം.
    ആവശ്യമുള്ള സാധനങ്ങള്*

    1 ഞണ്ട് -ഒരു കിലോ
    2 മുളകുപൊടി- 5 ടേബിള്* സ്പൂണ്*
    3 മഞ്ഞള്*പ്പൊടി - 1 ടേബിള്* സ്പൂണ്*
    4 മല്ലിപ്പൊടി- 3 ടേബിള്*സ്പൂണ്*
    6 ഇഞ്ചി- ചെറിയ കഷണം ചതച്ചത്
    7 വെളുത്തുള്ളി -പത്ത് അല്ലി ചതച്ചത്
    8 കുടമ്പുളി - ആവശ്യത്തിന്
    9 തക്കാളി -2 എണ്ണം
    10 തേങ്ങ- തിരുമ്മി പാതി ചതച്ചത്
    11 ഉപ്പ് - ആവശ്യത്തിന്
    12 കറിവേപ്പില- ആവശ്യത്തിന്
    13 വെള്ളം ആവശ്യത്തിന്
    14 വെളിച്ചെണ്ണ- ആവശ്യത്തിന്

    തയ്യാറാക്കുന്ന വിധം
    ഞണ്ട് നന്നായി വൃത്തിയാക്കി എടുക്കുക. തക്കാളി അരിഞ്ഞതും ഇഞ്ചി, വെളുത്തുള്ളി ചതച്ചതും മഞ്ഞള്*, മുകള്, മല്ലി പൊടികളും ആവശ്യത്തിന് വെള്ളം ചേര്*ത്ത് കലക്കി ചേര്*ത്ത് കലക്കി ഉപ്പും കുടമ്പുളിയും ചേര്*ത്ത് അടുപ്പില്* വയ്ക്കുക. ഇത് തിളച്ചുവരുമ്പോള്* ഞണ്ടും ചേര്*ത്ത് നന്നായി വെന്ത് വറ്റാന്* വിടുക.

    ഞണ്ട് നന്നായി വെന്ത് ചാറ് കുറുകിക്കഴിഞ്ഞാല്* തിരുമ്മിയ തേങ്ങ തോരന്* പാകത്തില്* ചതച്ച് കറിവേപ്പിലയും ചേര്*ത്ത് അതിലേയ്ക്കിട്ട് വീണ്ടും നന്നായി വരളുന്നതുവരെ തീയില്* വയ്ക്കുക. പിന്നീട് അടുപ്പില്* നിന്നും മാറ്റി വെളിച്ച ഒഴിച്ച് അടച്ചുവയ്ക്കുക. ചൂടാറുമ്പോള്* വിളമ്പുക

    മേമ്പൊടി
    വറുത്തുപൊടിച്ച മല്ലിപ്പൊടിയാണ് ഉപയോഗിക്കുന്നതെങ്കില്* രുചി കൂടും, എരിവ് കൂടുതല്* വേണ്ടവര്*ക്ക് മുളക് പൊടി കൂടുതല്* ഇടുകയോ പച്ചമുളക് ഉപയോഗിക്കുകയോ ചെയ്യാം. കുടമ്പുളി ഇഷ്ടമില്ലാത്തവര്*ക്ക് തക്കാളി കൂടുതല്* ഇടുകയോ വാളന്* പുളി ഉപയോഗിക്കുകയോ ചെയ്യാം.





    Powered by WizardRSS | Best Membership Site Software
Working...
X