അവിഹിത ബന്ധം: യുവതിയുടെ മൂക്കറുത്തു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    അവിഹിത ബന്ധം: യുവതിയുടെ മൂക്കറുത്തു

    ഇസ്ലാമാബാദ്: അവിഹിത ബന്ധമാരോപിച്ച് പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയില്* ഭര്*തൃവീട്ടുകാര്* യുവതിയുടെ മൂക്ക് അറുത്തെടുക്കുകയും തലമുടി വടിച്ചുകളയുകയും ചെയ്തു. അയല്*ക്കാരനുമായി അവിഹിത ബന്ധം പുലര്*ത്തുന്നു എന്ന് ആരോപണത്തിന്* മേല്*് ആസിയ ബീബി എന്ന യുവതിയാണ് ഈ ക്രൂരതയ്ക്ക് ഇരയായത്. പഞ്ചാബ് പ്രവിശ്യയിലെ ഗുജറന്*വാലാ എന്ന സ്ഥലത്താണ് താലിബാന്* മോഡല്* അക്രമം അരങ്ങേറിയത്.

    ആസിയയുടെ ഭര്*ത്താവ് മുള്*ട്ടാനില്* ജോലി ചെയ്യുകയാണ്. കഴിഞ്ഞ ഏഴ് വര്*ഷമായി ഭര്*ത്താവിന്റെ വീട്ടിലാണ് ആസിയ താമസിക്കുന്നത്. ആസിയയുടെ ഭര്*ത്താവിന്റെ സഹോദരന്* അന്*വര്*, അന്*വറിന്റെ ഭാര്യ കല്*സൂം, അവരുടെ മക്കളായ വഖാസ്, അവൈസ് എന്നിവരാണ് ആസിയയെ ക്രൂരമായി പീഡിപ്പിച്ചത്.
    ഇതിനെല്ലാം പുറമെ മൂന്ന് ദിവസം യുവതിയെ വീട്ടുകാര്* പൂട്ടിയിടുകയും ചെയ്തു. ഒടുവില്* പൊലീസ് എത്തിയാണ് ആസിയയെ മോചിപ്പിച്ചത്.

    ഭര്*ത്തൃവീട്ടുകാര്* ആസിയയോട് ക്രൂരമായിട്ടാണ് പെരുമാറാറുള്ളതെന്ന് അയല്*ക്കാര്* പറയുന്നു. യുവതിയെ ആശുപത്രിയില്* പ്രവേശിപ്പിച്ചിരിക്കുകയാണ്. തനിക്ക് ഭക്ഷണം തന്നില്ലെന്നും മുറിയില്* പൂട്ടിയിട്ട സമയത്തും മൂക്കില്* നിന്ന് രക്തം ഒഴുകുന്നുണ്ടായിരുന്നുവെന്നും ആസിയ പൊലീസിനോട് പറഞ്ഞു.





    Powered by WizardRSS | Best Membership Site Software
Working...
X