ടീം ഔട്ടിങ്? സൂക്ഷിച്ചോളൂ...

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ടീം ഔട്ടിങ്? സൂക്ഷിച്ചോളൂ...

    മുപ്പത് വയസ്സിന് താഴെയുള്ളവരില്* പ്രമേഹം പിടിപെടുന്ന അവസ്ഥ ഇന്ന് സര്*വ്വസാധാരണമാണ്. ബാംഗ്ലൂര്* പോലുള്ള ഐടി നഗരങ്ങളില്* ഇതിന്റെ തോത് വളരെ ഉയര്*ന്നിരിക്കുന്നു. കോര്*പ്പറേറ്റ് രീതിയിലുള്ള ജീവിതമാണ് ഇതിന് ഒരു കാരണമെന്നാണ് ഗവേഷകര്* പറയുന്നത്. പലപ്പോഴും കൊഴുപ്പും മധുരവുമെല്ലാം കൂടിയ ഭക്ഷണങ്ങളാണ് ഇത്തരം സ്ഥാപനങ്ങളിലെ വിരുന്നുകള്*ക്കെല്ലാം ഉണ്ടാകാറുള്ളത്.

    പുറത്തുപോയുള്ള ഭക്ഷണം കഴിയ്ക്കലാണെങ്കിലും സ്ഥിതി ഇതുതന്നെ. ഫാസ്റ്റ് ഫുഡുകള്* കോര്*പ്പറേറ്റ് ശൈലിയിലെ ഒരു പ്രധാന ഇനമാണ്. ഇതാണെങ്കില്* പലപ്പോഴും എണ്ണതൂവുന്നതും ഉപ്പിന്റെ ആധിക്യമുള്ളതുമായിരിക്കും.

    ഫ്രഞ്ച് ഫ്രൈസെന്നും ബര്*ഗര്*, പിസ എന്നുമൊക്കെ പറഞ്ഞ് അടുച്ചകേറ്റുന്നത് നല്ല അസ്സല്* വില്ലന്മാരെയാണെന്ന് ചുരുക്കം. എല്ലാവരും കൂടെയിരുന്ന് ആഡംബരമായ അന്തരീക്ഷത്തില്* ഭക്ഷണം കഴിയ്ക്കുന്നത് പലപ്പോഴും ഭക്ഷണത്തില്* നിയന്ത്രണം നഷ്ടപ്പെടാനും വാരിവലിച്ച് കഴിയ്ക്കാനും ഇടയാകുമത്രേ.

    ഇത് പൊണ്ണത്തടിയിലേയ്ക്കും പ്രമേഹത്തിലേയ്ക്കും എളുപ്പം വഴിതുറക്കും. പ്രമേഹരോഗവിദഗ്ധരില്* പലരും പറയുന്നത് ചികിത്സയ്*ക്കെത്തുന്ന പ്രമേഹക്കാരായ യുവാക്കള്* പലരും ദിവസവും പുറത്തുനിന്നും ഭക്ഷണം കഴിയ്ക്കുന്നവരാണെന്നാണ്.





    Powered by WizardRSS | Best Membership Site Software
Working...
X