നടി ശരണ്യയെ കാണാനില്ലെന്ന് അമ്മയുടെ പരാതി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    നടി ശരണ്യയെ കാണാനില്ലെന്ന് അമ്മയുടെ പരാതി

    കാതല്* എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ നടി ശരണ്യയെ കാണാനില്ലെന്ന് പരാതി. നടിയുടെ അമ്മ മഞ്ജുളയാണ് മകളെ ഒരു മാസമായി കാണാനില്ലെന്ന് പൊലീസില്* പരാതി നല്*കിയത്. കഴിഞ്ഞ മാസം സിനിമ ഷൂട്ടിങിനായി പോയ മകള്* തിരിച്ചുവന്നിട്ടില്ലെന്നാണ് മഞ്ജുളയുടെ പരാതി. ശരണ്യയെ കാമുകന്* തടഞ്ഞുവെച്ചിരിയ്ക്കുകയാണെന്നും വീട്ടിലേക്ക് തിരികെ പോകാന്* സമ്മതിയ്ക്കുന്നില്ലെന്നും മഞ്ജുള പൊലീസിന് നല്*കിയ പരാതിയിലുണ്ട്. കാതല്* എന്ന ചിത്രത്തില്* സന്ധ്യയുടെ സുഹൃത്തായി അഭിനയിച്ച ശരണ്യ, ജയം രവി നായകനായ പേരാണ്മയിലൂടെയാണ് കോളിവുഡില്* ശ്രദ്ധിയ്ക്കപ്പെടുന്നത്. തമിഴിലും തെലുങ്കിലും ഒരുപിടി ചിത്രങ്ങളില്* ഇരുപത്തിരണ്ടുകാരി ഇപ്പോള്* അഭിനയിക്കുന്നുണ്ട്.

    അതേ സമയം അമ്മയുടെ പരാതിയില്* യാതൊരു വാസ്തവമില്ലെന്ന് ശരണ്യ വ്യക്തമാക്കിയിട്ടുണ്ട്. താന്* ആരുടെയും തടവിലല്ലെന്നും സ്വന്തം ഇഷ്ടപ്രകാരം സുഹൃത്തിന്റെ വീട്ടിലാണ് കഴിയുന്നതെന്നും ശരണ്യ പറഞ്ഞു. അമ്മയുമായുണ്ടായ ചില അഭിപ്രായ വ്യത്യാസങ്ങള്* മൂലമാണ് വീട് വിട്ടത്. താന്* ചെന്നൈയില്* തന്നെയുണ്ടെന്നും മഴൈക്കാലം എന്ന സിനിമയുടെ ഷൂട്ടിങില്* പങ്കെടുക്കുന്നുണ്ടെന്നും ശരണ്യ വെളിപ്പെടുത്തുന്നു.





    Powered by WizardRSS | Best Membership Site Software
Working...
X