അന്ത്യശാസനം പരിഹാരമാവില്ലെന്?? ?് ടീകോം

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    അന്ത്യശാസനം പരിഹാരമാവില്ലെന്?? ?് ടീകോം

    ദുബയ്:: സ്മാര്*ട് സിറ്റി പദ്ധതിയുമായി മുന്നോട്ടുപോകണമെന്ന് സംസ്ഥാന സര്*ക്കാര്* ആഗ്രഹിക്കുന്നുണ്*ടെങ്കില്* ദുബയില്* തുടര്*ചര്*ച്ചകളാകാമെന്ന് ടീംകോം. ആരെങ്കിലും എവിടെനിന്നെങ്കിലും നല്*കുന്ന അന്ത്യശാസനം കൊണ്ട് പ്രശ്*നങ്ങള്*ക്ക് പരിഹാരമാകില്ലെന്നും ഇത് കാര്യങ്ങള്* കൂടുതല്* സങ്കീര്*ണമാക്കുകയേ ഉള്ളുവെന്നും ടീംകോം വ്യക്തമാക്കി. സ്മാര്*ട് സിറ്റി പദ്ധതിയുടെ സിഇഒ ഫരീദ് അബ്ദുറഹ്മാന്* കേരളത്തിലെ മാധ്യമങ്ങള്*ക്ക് വിതരണം ചെയ്ത വാര്*ത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

    പദ്ധതിയെക്കുറിച്ച് സംസ്ഥാന സര്*ക്കാര്* ഗൗരവമായി ചിന്തിക്കുന്നുണ്ടെങ്കില്* തീരുമാനമെടുക്കാന്* കാര്യപ്രാപ്തിയുള്ളവരെയും ശേഷിയുള്ളവരെയും ദുബയിലേക്കയയ്ക്കാന്* ഫരീദ് അബ്ദുറഹ്മാന്* കത്തില്* ആവശ്യപ്പെടുന്നു.

    ധാരണപത്രത്തില്* പറയുന്ന കാര്യങ്ങള്* സുതാര്യമായിരിക്കേ എന്തിനാണ് കൂടുതല്* ചര്*ച്ച നടത്തുന്നത്. 12 ശതമാനം ഭൂമിയിലുള്ള സ്വതന്ത്രവകാശം എന്ന തങ്ങളുടെ നിലപാടില്* മാറ്റമില്ലെന്നു വ്യക്തമാക്കുന്നതിനു പുറമേ തുടര്* ചര്*ച്ചകള്*ക്ക് ഇനി കേരളത്തിലേക്ക് ഇല്ലെന്ന സൂചന കൂടിയാണ് കത്തിലൂടെ ടീകോം നല്*കുന്നത്.

    ചര്*ച്ചയ്ക്കായി മുഖ്യമന്ത്രിയെയും അദ്ദേഹം ദുബയിലേക്ക് സ്വാഗതം ചെയ്തു. ഒരു മേശയ്ക്ക് ഇരുവശവുമിരുന്ന് പ്രശ്*നങ്ങള്* ചര്*ച്ച ചെയ്യാന്* ഒരുക്കമാണെന്നും വാര്*ത്താക്കുറിപ്പില്* ഫരീദ് അബ്ദുറഹ്മാന്* വ്യക്തമാക്കിയിട്ടുണ്ട്.

    പദ്ധതിയുടെ കാര്യത്തില്* ടീകോമിന് വീണ്ടും നോട്ടീസ് അയയ്ക്കാന്* കഴിഞ്ഞ ദിവസം ചേര്*ന്ന മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ടീകോമിന്റെ വിശദീകരണം.





    Powered by WizardRSS | Best Membership Site Software
Working...
X