നാസ അന്യഗ്രഹ ജീവികളെ കണ്ടെത്തി?

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    നാസ അന്യഗ്രഹ ജീവികളെ കണ്ടെത്തി?

    വാഷിങ്ടണ്*: എന്തായിരിയ്ക്കും നാസ ശാസ്ത്രജ്ഞര്*ക്ക് ലോകത്തോട് പറയാനുള്ളത്. ശാസ്ത്ര കുതുകികളുടെ കാത്തിരിപ്പ് തീരാന്* ഇനിയും മണിക്കൂറുകള്* ബാക്കി. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് അമേരിക്കന്* ബഹിരാകാശ ഗവേഷണസ്ഥാപനമായ നാസയിലെ ശാസ്ത്രജ്ഞര്* വിളിച്ചുചേര്*ത്തിരിയ്ക്കുന്ന വാര്*ത്താസമ്മേളനം അന്യഗ്രഹ ജീവികളെ കുറിച്ചുള്ള വിവരങ്ങള്* വെളിപ്പെടുത്താനാണെന്നാണ് അഭ്യൂഹങ്ങള്*.'പ്രപഞ്ചത്തിലെ ജീവന്റെ ഉദ്ഭവം, പരിണാമം, നിലനില്*പ് ഭാവി എന്നിവ പഠിക്കുന്ന ശാസ്ത്രമായ അസ്*ട്രോബയോളജിയുമായി ബന്ധപ്പെട്ട സുപ്രധാനമായ വിവരമാണ് വ്യാഴാഴ്ചത്തെ വാര്*ത്താസമ്മേളനത്തില്* നാസ നടത്തുക അത് മാത്രമാണ് ഇത് സംബന്ധിച്ച് പുറത്തുവന്ന വാര്*ത്ത. ആ നിമിഷം മുതല്*ക്കാണ് നാസ വാര്*ത്താ സമ്മേളനത്തെപ്പറ്റി അഭ്യൂഹങ്ങള്* പരക്കാന്* ആരംഭിച്ചത്.

    ശനിയുടെ ഒരു ഉപഗ്രഹത്തില്* നാസ ജീവന്* കണ്ടെത്തിയെന്നും അതേക്കുറിച്ച് വെളിപ്പെടുത്താനാണ് സമ്മേളനമെന്നും ചിലര്* പറയുന്നു. എന്നാല്* അത്രവലിയ വെളിപ്പെടുത്തലൊന്നും ഉണ്ടാവില്ലെന്ന് കരുതുന്നവരും ഏറെയാണ്. ഒരുപക്ഷേ ഭൂമിയ്ക്ക് പുറത്ത് ജീവന്റെ സാന്നിധ്യം ഉണ്ടാകാനിടയുള്ള ഒരിടത്തെപ്പറ്റിയായിരിക്കും നാസ വിശദീകരിയ്ക്കുകയെന്ന് ഇക്കൂട്ടര്* പറയുന്നു. ശനിയിലെ ജീവന്റെ സാധ്യതകളെക്കുറിച്ച് ഒട്ടേറെ ഗവേഷണങ്ങള്* നടത്തിയ പമേല കോണ്*റാഡ് ആണ് വാര്*ത്താസമ്മേളനം നയിക്കുന്നത്.

    എന്തായാലും നാസയുടെ ഉള്ളിലിരുപ്പ് എന്തെന്നറിയണമെങ്കില്* ഇന്ത്യക്കാര്* പാതിരാവരെ ഉറക്കമിളിയ്ക്കണം. ഇന്ത്യന്* സമയം രാത്രി 12.30നാണ് വാഷിങ്ടണിലെ നാസ ആസ്ഥാനത്ത് വാര്*ത്താസമ്മേളനം നടക്കുക.





    Powered by WizardRSS | Best Membership Site Software
Working...
X