പൊലീസ് അപമാനിച്ച യുവതി വിഷം കഴിച്ചു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    പൊലീസ് അപമാനിച്ച യുവതി വിഷം കഴിച്ചു

    ചെങ്ങന്നൂര്*: പോലീസ് സ്*റ്റേഷനില്* അപമാനിക്കപ്പെട്ട യുവതി വിഷം കഴിച്ച് ഗുരുതരാവസ്ഥയില്*. ചെങ്ങന്നൂര്* പൊലീസ് സ്റ്റേഷനില്* പരാതി നല്*കാനെത്തിയ ഹോം നഴ്*സായ ആലുവ സ്വദേശി മുംതാസ്(31)ആണ് പൊലീസുകാര്* അപമാനിച്ചതില്* മനംനൊന്ത് വിഷം കഴിച്ചത്. സംഭവം അന്വേഷിച്ച ചെങ്ങന്നൂര്* സിഐ ആര്*. ജോസിന്റെ റിപ്പോര്*ട്ടിന്*മേല്* ചെങ്ങന്നൂര്* സ്റ്റേഷനിലെ ഹെഡ്*കോണ്*സ്റ്റബിള്*മാരായ ശശികുമാര്*, സുരേഷ് കുമാര്* എന്നിവരെ ആലപ്പുഴ എസ്പി എ. അക്ബര്* സസ്*പെന്*ഡു ചെയ്തു.

    കഴിഞ്ഞദിവസം വൈകുന്നേരം ആലുവ അന്*സാര്* ലൈനിലെ റോഡില്* വിഷം കഴിച്ച് അവശനിലയില്* കണെ്ടത്തുകയായിരുന്ന ഇവര്* ഇപ്പോള്* ഗുരുതരാവസ്ഥയില്* എറണാകുളം ജനറലാശുപ്രതിയില്* ഐസിയുവില്* ചികിത്സയിലാണ്.

    മുംതാസ് ജോലി ചെയ്തിരുന്ന ചെങ്ങന്നൂര്* സര്*ക്കാര്* ആശുപത്രിക്കവലയിലെ നഴ്*സിംഗ് ഹോമിലും ഹോംനഴ്*സിംഗ് സ്ഥാപനത്തിലും നിന്ന് ശമ്പളയിനത്തില്* 40000 രൂപയോളം കിട്ടാനുള്ളതായി പരാതിപ്പെടാനാണ് ഇവര്* ചെങ്ങന്നൂര്* സ്റ്റേഷനിലെത്തിയത്.

    ഇവര്* പരാതിക്കാര്യം പോലീസിനോടു പറഞ്ഞുനില്ക്കുമ്പോള്*ത്തന്നെ ശരണ്യ ഹോംനഴ്*സിംഗ് സര്*വീസ് നടത്തുന്ന കരുവാറ്റ സ്വദേശിനി ലളിതയും സ്*റ്റേഷനിലെത്തി. 23000 രൂപ മുംതാസ് തരാനുണെ്ടന്നായിരുന്നു ലളിതയുടെ പരാതി.

    രണ്ടുകൂട്ടരും പരാതി നല്കാന്* പോലീസ് നിര്*ദേശിച്ചു. ലളിതയുടെ പരാതികൂടി കിട്ടിയപ്പോള്* പോലീസുകാരില്* ചിലര്* മുംതാസിനോട് ആക്ഷേപകരമായി സംസാരിച്ചതെന്നാണ് ആരോപണം.

    മുന്നുമാസത്തെ ശമ്പളത്തുകയും സര്*ട്ടിഫിക്കറ്റും തിരിച്ചറിയല്* കാര്*ഡും പാസ്*പോര്*ട്ടും വാങ്ങിവച്ചു ലളിത തന്നെ മാനസികമായി പീഡിപ്പിക്കുകയായിരുന്നെന്ന് മുംതാസ് പറഞ്ഞിരുന്നെങ്കിലും അത്*പോലീസ് ഗൗനിച്ചില്ല. തുടര്*ന്ന് ഇവര്* സ്*റ്റേഷനില്* നിന്നിറങ്ങിവിഷം കഴിക്കുകയായിരുന്നു.





    Powered by WizardRSS | Best Membership Site Software
Working...
X