ഗഡ്കരിയുടെ വിരുന്നിന് വിവിഐപികള്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ഗഡ്കരിയുടെ വിരുന്നിന് വിവിഐപികള്*

    നാഗ്*പൂര്*: ബിജെപി ദേശീയ അധ്യക്ഷന്* നിതിന്* ഗഡ്കരിയുടെ മകന്* നിഖില്* (26) വിവാഹിതനായി. വ്യാഴാഴ്ച നാഗ്പൂരിലെ രാജ്*വാഡ പാലസ് ഹോട്ടലില്* വച്ച് നടന്ന ചടങ്ങില്* വെറും 2000 അതിഥികള്* മാത്രമേ പങ്കെടുത്തുള്ളൂ. എന്നാല്* വെള്ളി, ശനി ദിവസങ്ങളിലായി നടക്കുന്ന സ്വീകരണ ചടങ്ങുകളില്* ലക്ഷങ്ങള്* പങ്കെടുക്കുമെന്നാണ് റിപ്പോര്*ട്ടുകള്*.

    വ്യാഴാഴ്ച രാവിലെ പത്ത് മണിക്ക് ശേഷമാണ് നിഖിലിന്റെയും ഋതുജയുടെയും വിവാഹം നടന്നത്. ചടങ്ങില്* മാധ്യമങ്ങള്*ക്ക് കര്*ശന നിയന്ത്രമേര്*പ്പെടുത്തിയിരുന്നു.

    വിദര്*ഭ ക്രിക്കറ്റ് അസോസിയേഷനില്* വച്ചാണ് വെള്ളിയാഴ്ച ആദ്യഘട്ട വിവാഹ സല്*ക്കാര ചടങ്ങുകള്* നടക്കുക. എല്*കെ അദ്വാനി, നരേന്ദ്രമോഡി, ശിവരാജ് സിംഗ് ചൌഹാന്* തുടങ്ങിയ പ്രമുഖ നേതാക്കള്* സല്*ക്കാര ചടങ്ങുകളില്* പങ്കെടുക്കും.

    ബിര്*ളയും അംബാനി സഹോദരന്*മാരും അടങ്ങുന്ന വ്യാപാര പ്രമുഖരും വിരുന്നിനെത്തുമെന്നാണ് റിപ്പോര്*ട്ട്.

    എന്നാല്*, കോണ്*ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും സൂപ്പര്* താരം അമിതാഭും സ്വീകരണ ചടങ്ങിനെത്തുമെന്ന് ഉറപ്പില്ല. മൊത്തം 15,000 അതിഥികളെയാണ് വെള്ളിയാഴ്ച പ്രതീക്ഷിക്കുന്നത്.

    വിരുന്നില്* എഴുപത് വ്യത്യസ്ത വിഭവങ്ങള്* വിളമ്പുമെന്നാണ് റിപ്പോര്*ട്ടുകള്*. ഇരുപതോളം വിമാനങ്ങളാണ് അതിഥികള്*ക്കായി ചാര്*ട്ടര്* ചെയ്തിരിക്കുന്നത് എന്നും റിപ്പോര്*ട്ടുകളുണ്ട്.

    ശനിയാഴ്ച രേശംബാഗില്* വച്ചാണ് രണ്ടാം ഘട്ട വിരുന്നു സല്*ക്കാരം നടക്കുന്നത്. നാഗ്പൂരില്* നിന്നും സമീപപ്രദേശത്തു നിന്നും ഉള്ള ഒരു ലക്ഷത്തോളം അതിഥികള്* ഈ സല്*ക്കാരത്തില്* പങ്കെടുക്കുമെന്നാണ് സൂചന.





    Powered by WizardRSS | Best Membership Site Software
Working...
X