ധോണിയ്ക്ക് യുബി ഗ്രൂപ്പ വിലയിട്ടു; 26കോടി!

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ധോണിയ്ക്ക് യുബി ഗ്രൂപ്പ വിലയിട്ടു; 26കോടി!

    ദില്ലി: ഇന്ത്യയുടെ ക്രിക്കറ്റ് ടീം ക്യാപ്റ്റന്* മഹേന്ദ്ര സിങ് ധോനി ഇനിമുതല്* വ്യവസായി വിജ്യ മല്യയുടെ യുബി ഗ്രൂപ്പിന്റെ ബ്രാന്*്ഡ് അംബാസഡര്*. 26 കോടി രൂപയ്ക്കാണ്(പ്രതിവര്*ഷം 8കോടിയലധികംരൂപ) യുബി ഗ്രൂപ്പ് ധോനിയുമായി മൂന്ന് വര്*ഷത്തെ പരസ്യക്കരാര്* ഒപ്പുവച്ചിരിക്കുന്നത്.

    2011 ജനവരിയോടെ മാത്രമേ ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവൂ എന്നാണ് അറിയുന്നത്.
    ഫെബ്രുവരിയില്* ആരംഭിക്കുന്ന ലോകകപ്പിനോട് അനുബന്ധിച്ചാവും ധോണി യുബി ഗ്രൂപ്പിന്റെ പരസ്യങ്ങളില്* പ്രത്യക്ഷപ്പെടുക. 2007ലെ ട്വന്റി 20 ലോകകപ്പ് നേടിയതോടെയാണ് ധോനിയുടെ പരസ്യമൂല്യം വന്* തോതില്* ഉയര്*ന്നത്.

    പരസ്യപ്രതിഫലത്തിന്റെ കാര്യത്തില്* ബോളിവുഡ് താരം ഷാരൂഖ് ഖാനൊപ്പമെത്തിയിരിക്കുകയാണ് ധോണി. പരസ്യരംഗത്ത് ഇപ്പോള്* ഏറ്റവും കൂടുതല്* പണം വാരുന്നത് ബോളിവുഡ് താരം അമീര്* ഖാനാണ്. ആമീര്* ടെലികോം കമ്പനിയായ എത്തിസലാത്തുമായി 30 കോടി രൂപയുടെ പരസ്യക്കരാര്* ഒപ്പുവച്ചിരുന്നു.

    ഋതി സ്*പോര്*ട്*സ് മാനേജ്*മെന്റാണ് ധോനിയുടെ പരസ്യക്കരാറുകള്* കൈകാര്യം ചെയ്യുന്നത്. 210 കോടി രൂപയുടെ കരാറാണ് കമ്പനി ധോനിയുമായി ഒപ്പുവച്ചിട്ടുള്ളത്.

    അഞ്ച് വര്*ഷത്തേക്ക് റീബോക്കുമായുണ്ടാക്കിയ 30 കോടി രൂപയുടെ പരസ്യക്കരാറാണ് ധോനിയ്ക്ക് ഇതുവരെ ലഭിച്ചതില്* ഏറ്റവും വലുത്. അതില്* പ്രതിവര്*ഷം ആറ് കോടി രൂപ മാത്രമാണ് ലഭിക്കുന്നത്. 22 ഓളം ബ്രാന്*ഡുകളുടെ പരസ്യങ്ങളില്* ഈ റാഞ്ചിക്കാരന്* പ്രത്യക്ഷപ്പെടുന്നുണ്ട്.





    Powered by WizardRSS | Best Membership Site Software
Working...
X