ചൈനീസ് തീവണ്ടിയ്ക്ക് പുതിയ റെക്കാര്*ഡ്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ചൈനീസ് തീവണ്ടിയ്ക്ക് പുതിയ റെക്കാര്*ഡ്

    ബെയ്ജിങ്: മണിക്കൂറില്* 486 കിലോമീറ്റര്* വേഗത്തില്* കുതിച്ചുപാഞ്ഞ് ചൈനയുടെ തീവണ്ടി റെക്കോര്*ഡ് സൃഷ്ടിച്ചു. ബെയ്ജിങ്ങിനും ഷാങ്ഹായിക്കും ഇടയിലെ പരീക്ഷണഓട്ടത്തിലാണ് റെക്കോഡ് വേഗം കുറിച്ചത്. പരമ്പരാഗതരീതിയിലുള്ള ട്രെയിന്* കുറിക്കുന്ന ഏറ്റവും കൂടിയ വേഗമാണിത്്. അസാധാരണ രൂപകല്പനയൊന്നും കൂടാതെ ലോകത്തില്* ഏറ്റവും വേഗത്തിലോടിയ യാത്രാവണ്ടിയെന്ന ബഹുമതിയാണ് ഈ തീവണ്ടി നേടിയത്. കിഴക്കന്* ചൈനയിലെ പച്ചപ്പാടങ്ങള്*ക്കിടയിലൂടെ അതിവേഗത്തില്* പായുന്ന തീവണ്ടിയുടെ ദൃശ്യങ്ങള്* ചൈനീസ് വാര്*ത്താചാനലുകള്* സംപ്രേക്ഷണം ചെയ്തു. 3250 കോടി ഡോളറാണ് ഈ പദ്ധതിയ്ക്ക ചെലവായത്.

    പുതിയ പാത പൂര്*ത്തിയാക്കി 2012 മുതലാണ് അതിവേഗ തീവണ്ടി ബെയ്ജിങ്ങില്* നിന്ന് ഷാങ്ഹായിലേക്ക് സ്ഥിരം സര്*വീസ് നടത്തുക. അതോടെ ഈ യാത്രയ്ക്കു വേണ്ട സമയം പകുതിയായി കുറയും. ഇപ്പോള്* 10 മണിക്കൂറാണ് ഈ ദൂരം താണ്ടാനെടുക്കുന്നത്.

    വേഗത്തിന്റെ കാര്യത്തില്* ഇതിനെ കടത്തിവെട്ടുന്ന തീവണ്ടികള്* ജപ്പാനിലും ഫ്രാന്*സിലും നേരത്തെ തന്നെയുണ്ട്. അവയൊക്കെ അതിനു വേണ്ടി പ്രത്യേകമായി രൂപല്പന ചെയ്തവയാണ്. പ്രത്യേക പരിഷ്*കാരങ്ങളോടെ ഇറക്കിയ ഫ്രഞ്ച് ടിവിജി ട്രെയിന്* 2007ല്* മണിക്കൂറില്* 574.8 കിലോമീറ്റര്* വേഗം കൈവരിച്ചിരുന്നു. കാന്തിക വികര്*ഷണത്താല്* പാളത്തില്* നിന്ന് ഉയര്*ന്ന് സഞ്ചരിക്കുന്ന ജപ്പാനിലെ തീവണ്ടിയുടെ വേഗം മണിക്കൂറില്* 581 കിലോമീറ്ററാണ്.





    Powered by WizardRSS | Best Membership Site Software
Working...
X