യൂത്തന്മാരെ നിരീക്ഷിക്കാന്* രാഹുല്* ടീംകേരളത്തില്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    യൂത്തന്മാരെ നിരീക്ഷിക്കാന്* രാഹുല്* ടീംകേരളത്തില്*

    തിരുവനന്തപുരം: യൂത്ത് കോണ്*ഗ്രസ് തെരഞ്ഞെടുപ്പു നിരീക്ഷിക്കാന്* എഐസിസി ജനറല്* സെക്രട്ടറി രാഹുല്* ഗാന്ധി അയച്ച സംഘം കേരളത്തില്* . തിരഞ്ഞെടുപ്പ് സംബന്ധിച്ച് യൂത്തന്മാര്*ക്കിടയില്* നടക്കുന്ന ഗ്രൂപ്പ് പോര് ഇവര്* രാഹുലിന് റിപ്പോര്*ട്ട ്*ചെയ്യുകയും അവിടെനിന്നും താക്കീത് വരുകയും ചെയ്തുകഴിഞ്ഞു.

    യൂത്ത് കോണ്*ഗ്രസ് തെരഞ്ഞെടുപ്പിലെ ഗ്രൂപ്പ് പോര് നിയന്ത്രിച്ചില്ലെങ്കില്* തെരഞ്ഞെടുപ്പ് റദ്ദാക്കേണ്ടിവരുമെന്നാണ് കെപിസിസി നേതൃത്വത്തിന് ഹൈക്കമാന്*ഡിന്റെ താക്കീത്. യൂത്ത് കോണ്*ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പില്* എ ഗ്രൂപ്പും വിശാല ഐ ഗ്രൂപ്പും തമ്മില്* സംഘര്*ഷം വരെ ഉണ്ടായിരുന്നു.

    ഇതിനെക്കുറിച്ചെല്ലാം സംഘം കേന്ദ്രത്തില്* അറിയിപ്പും കൊടുത്തിരുന്നു. എന്നാല്* ഇത്തരത്തില്* ഒരു താക്കീത് ലഭിച്ചിട്ടില്ലെന്നാണ് സംസ്ഥാനത്തെ കോണ്*ഗ്രസ് നേതാക്കള്* ആണയിടുന്നത്.

    യൂത്ത് കോണ്*ഗ്രസ് തെരഞ്ഞെടുപ്പുമായി കെപിസിസിക്ക് ബന്ധമില്ലെന്ന സാങ്കേതികത്വം പറഞ്ഞാണ് ഇക്കാര്യം ഇവര്* നിഷേധിക്കുന്നത്. അതേസമയം, എഐസിസി ജനറല്* സെക്രട്ടറി രാഹുല്*ഗാന്ധിയുടെ നിര്*ദേശ പ്രകാരം ഹൈക്കമാന്*ഡില്* നിന്ന് ഇടപെടല്* ഉണ്ടായെന്നാണു സൂചന.

    യൂത്ത് കോണ്*ഗ്രസ് ദേശീയ പ്രസിഡന്റോ ദേശീയ നേതൃത്വത്തില്* നിന്ന് ആരെങ്കിലുമോ അടുത്ത ദിവസംതന്നെ കേരളത്തിലെത്തിയേക്കുമെന്നും അറിയുന്നു. ഗ്രൂപ്പ് തിരിഞ്ഞുള്ള തെരഞ്ഞെടുപ്പിനെക്കുറിച്ചു ലഭിച്ച പരാതികളെത്തുടര്*ന്നാണിത്.

    ബൂത്ത്, മണ്ഡലം തെരഞ്ഞെടുപ്പു കഴിഞ്ഞ് നിയോജക മണ്ഡലം തലത്തിലേയ്ക്ക് തെരഞ്ഞെടുപ്പ് പ്രേവശിക്കുകയാണ്. സംസ്ഥാന പ്രസിഡന്റ് തെരഞ്ഞെടുപ്പിലേയ്ക്ക് എത്തുന്നതോടെ സംസ്ഥാന കോണ്*ഗ്രസ് നേതൃത്വത്തില്* യൂത്ത് കോണ്*ഗ്രസിനെച്ചൊല്ലി പൊട്ടിത്തെറിയുണ്ടാകുമെന്ന റിപ്പോര്*ട്ടുകളാണത്രേ കേന്ദ്രനേതൃത്വത്തിനു ലഭിച്ചിട്ടുള്ളത്.

    കെപിസിസി വൈസ് പ്രസിഡന്റ് കൂടിയായ കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്* ഇതുമായി ബന്ധപ്പെട്ട സ്ഥിതി നിരീക്ഷിക്കാന്* കൂടിയാണ് കേരളത്തിലെത്തിയിരിക്കുന്നത്.
    എ.കെ.ആന്റണിയുള്*പ്പെടെയുള്ള മുതിര്*ന്ന നേതാക്കള്* യൂത്ത് കോണ്*ഗ്രസ് പോരിനെ ഗൗരവത്തോടെ കാണുന്നതിന്റെ സൂചനയാണ് മുല്ലപ്പള്ളിയുടെ വരവ്.

    ജനാധിപത്യപരമായ സൗഹൃദ മല്*സരം മാത്രമാണു നടക്കുന്നതെന്നും പ്രവര്*ത്തകര്* തമ്മില്* അകല്*ച്ചയുണ്ടാക്കുന്ന ഗ്രൂപ്പിസം യൂത്ത് കോണ്*ഗ്രസ് തെരഞ്ഞെടുപ്പില്* ഇല്ലെന്നുമാണ് നേതാക്കള്* രാഹുലിനെ അറിയിച്ചതത്രേ





    Powered by WizardRSS | Best Membership Site Software
Working...
X