ടീകോമിന്റെ കത്ത് സര്*ക്കാരിന് ലഭിച്ചിട്ടില്ല

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ടീകോമിന്റെ കത്ത് സര്*ക്കാരിന് ലഭിച്ചിട്ടില്ല

    കൊച്ചി: ടീകോമിന്റെ കത്തു സര്*ക്കാരിനു ലഭിച്ചിട്ടില്ലെന്നു സ്മാര്*ട് സിറ്റി ബോര്*ഡ് ചെയര്*മാന്* എസ്. ശര്*മ. കത്തയച്ചുവെന്ന് അറിയുന്നതു മാധ്യമങ്ങളിലൂടെയാണ്പ്രവാസി വ്യവസായി എം.എ. യൂസഫലിയെ ഇക്കാര്യത്തില്* മധ്യസ്ഥനാക്കിയതു കഴിഞ്ഞ മന്ത്രസഭാ യോഗത്തിലെ ധാരണയനുസരിച്ചാണ്. സംസ്ഥാന താത്പര്യമനുസരിച്ചു കരാറിനു വിധേയമായി കൂടിയാലോചന നടത്താനാണു ചുതലപ്പെടുത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.

    പദ്ധതി വൈകാതിരിക്കാന്* കാരണം കാണിക്കണമെന്നാവശ്യപ്പെട്ടു സര്*ക്കാര്* അയച്ച കത്തിനു ചര്*ച്ചയ്ക്കു തയാറെന്നറിയിച്ചു ടീകോം മറുപടി നല്*കിയിരുന്നു. സര്*ക്കാരോ പദ്ധതിയില്* തീരുമാനമെടുക്കാന്* അധികാരമുള്ള ഉദ്യോഗസ്ഥനോ ആയി മാത്രം ചര്*ച്ചയെന്ന നിലപാടാണു ടീകോമിന്.

    അതേ സമയം സംസ്ഥാനം നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന സാഹചര്യത്തില്* ഇക്കാര്യത്തില്* ഒരു അന്തിമ തീരുമാനം വേണമെന്ന നിലപാടിലാണ് സര്*ക്കാര്*. ഇതിന്റെ ഭാഗമായാണ് എംഎ യൂസഫലിയെ മധ്യസ്ഥ ചര്*ച്ചകള്*ക്കായി നിയോഗിച്ചിരിയ്ക്കുന്നത്.





    Powered by WizardRSS | Best Membership Site Software
Working...
X