ഐപിഎല്* കൊച്ചി ടീമിന്റെ വിധി ശനിയാഴ്ചയറിയാം

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ഐപിഎല്* കൊച്ചി ടീമിന്റെ വിധി ശനിയാഴ്ചയറിയാം

    ബാംഗ്ലൂര്*: കൊച്ചി ഐ പി എല്* ടീമിന്റെ ഭാവി ഇന്നറിയാം. ടീമിന്റെ നിലനില്*പുമായി ബന്ധപ്പെട്ട് ബി സി സി ഐ ശനിയാഴ്ച മുംബൈയില്* അന്തിമ തീരുമാനം പ്രഖ്യാപിക്കും അനുവദിച്ച സമയത്തിനകം ആഭ്യന്തര പ്രശ്*നങ്ങളും ഓഹരി തര്*ക്കങ്ങളും പരിഹരിച്ചതിനാല്* കൊച്ചി ടീമിന്റെ കാര്യത്തില്* അനുകൂല തീരുമാനമാണ് ബി സി സി ഐ.യില്* നിന്ന് പ്രതീക്ഷിക്കുന്നത്.

    ടീമുടമകള്* സമര്*പ്പിച്ച രേഖകഖള്* ബി സി സി ഐയുടെ നിയമവിഭാഗം വിലയിരുത്തിയിരുന്നു. ഓഹരി പങ്കിടല്* സംബന്ധിച്ച ടീമുടമകളുടെ തീരുമാനത്തിന്റെ നിയമവശങ്ങള്*പഠിക്കേണ്ടതുണ്ടെന്ന കാരണത്താലാണ് കഴിഞ്ഞ ബിസിസിഐ യോഗം കൊച്ചി ടീം സംബന്ധിച്ച തീരുമാനം ഡിസംബര്* 5 ശനിയാഴ്ചത്തേയ്ക്ക് മാറ്റിവച്ചത്.

    ഓഹരി ഘടനയിലെ മാറ്റം ഐ പി എല്* ഭരണസമിതി തത്വത്തില്* അംഗീകരിച്ചതായാണ് വിവരം. പുതിയ കരാര്* അനുസരിച്ച് റോണ്*ഡിവു സ്*പോര്*ട് വേള്*ഡ് വിട്ടുകൊടുത്ത 16 ശതമാനം അധ്വാന ഓഹരി മറ്റ് ഉടമകള്* വീതിക്കും.

    ഇതില്* നാലു ശതമാനം മലയാളി വ്യവസായി വിവേക് വേണുഗോപാലിന് ലഭിക്കും. ലഭ്യമായ വിവരം അനുസരിച്ച് പുതുക്കിയ ഓഹരി ഘടന ഇങ്ങനെയാണ്.

    ഇതുസംബന്ധിച്ച രേഖകള്*ക്ക് ഭരണസമിതിയോഗം അംഗീകാരം നല്*കേണ്ടതുണ്ട്. ഇതിന് ശേഷമായിരിക്കും എട്ടുമാസമായി നിലനില്*ക്കുന്ന അനിശ്ചിതാവസ്ഥയ്ക്ക് വിരാമമിട്ടുകൊണ്ട് ബി സി സി ഐയുടെ പ്രഖ്യാപനം ഉണ്ടാകുക.





    Powered by WizardRSS | Best Membership Site Software
Working...
X