പ്രണയം: അയല്*വാസി യുവതിയെ വെട്ടിക്കൊന്നു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    പ്രണയം: അയല്*വാസി യുവതിയെ വെട്ടിക്കൊന്നു

    പാലക്കാട്: അയല്*വാസിയായ യുവതിയെ നടുറോട്ടിലിട്ട വെട്ടിക്കൊലപ്പെടുത്തിയശേഷം മധ്യവയസ്*കന്* ജീവനൊടുക്കാന്* ശ്രമിച്ചു. യുവതിയുടെ പിതാവിനെയും ഇയാള്* ആക്രമിച്ചു. ഞായറാഴ്ച ഉച്ചയ്ക്കുശേഷം മൂന്നരയോടെയായിരുന്നു സംഭവം.ല ലീലയെന്ന് വിളിക്കുന്ന രാധ(35)യാണ് വെട്ടേറ്റുമരിച്ചത്. അയല്*വാസിയായ ഉണ്ണികൃഷ്ണന്* (48) ആണ് ഇവരെ വെട്ടിയത്. ഇയാളുടെ വെട്ടേറ്റ രാധയുടെ പിതാവ് കുഞ്ചു തൃശൂര്* മെഡിക്കല്* കോളജ് ആശുപത്രിയില്* ചികിത്സയിലാണ്.

    അയല്*പക്കത്തു പോയിവരികയായിരുന്ന രാധയെ പ്രകോപനമൊന്നുമില്ലാതെ ഉണ്ണികൃഷ്ണന്* വെട്ടുകയായിരുന്നു. കഴുത്തിലും വലതുകാലിലും ആഴത്തില്* മുറിവേറ്റ രാധ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.

    സംഭവശേഷം ഉണ്ണികൃഷ്ണന്* സ്വന്തം വീട്ടിലെ മാവില്* തൂങ്ങിമരിക്കാന്* ശ്രമം നടത്തിയെങ്കിലും നാട്ടുകാര്* കയര്* മുറിച്ച് ഇയാളെ ആദ്യം പാലക്കാട്ടെ സ്വകാര്യആശുപത്രിയിലും പിന്നീട് ജില്ലാ ആശുപത്രിയിലും എത്തിച്ചു.

    ഇയാളിപ്പോഴും അപകടനില തരണം ചെയ്തിട്ടില്ലെന്നു ഡോക്ടര്*മാര്* അറിയിച്ചു. വിവാഹബന്ധം വേര്*പെടുത്തി മാതാപിതാക്കള്*ക്കൊപ്പം കഴിയുകയായിരുന്ന രാധയും ഉണ്ണികൃഷ്ണനും അടുപ്പത്തിലായിരുന്നുവെന്നു പോലീസ് പറയുന്നു.

    സൗത്ത് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കള്ളുചെത്തു തൊഴിലാളിയായ ഉണ്ണികൃഷ്ണന്* വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണ്.





    Powered by WizardRSS | Best Membership Site Software
Working...
X