മകളെ ലാളിച്ച് തടികൂട്ടല്ലേ

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    മകളെ ലാളിച്ച് തടികൂട്ടല്ലേ

    കുട്ടികളെ അച്ഛനമ്മമാര്* ആവശ്യത്തിലധികം ലാളിയ്ക്കുമ്പോള്* മറ്റു മുതിര്*ന്നവര്* ലാളിച്ച് വഷളാക്കിയെന്ന് പറയുന്നത് കേട്ടിട്ടില്ലേ. ഇതുപോലെ തന്നെ ഇനി ലാളിച്ച് തടിപ്പിച്ചുവെന്ന് പറയുന്നതും കേള്*ക്കാം. അതേ അച്ഛനമ്മമാര്* കൂടുതല്* ലാളിക്കുന്ന പെണ്*കുട്ടികള്* ആണ്*കുട്ടികളെ അപേക്ഷിച്ച് തടികൂടിയവരായിരിക്കാമെന്നാണ് ഗവേഷകര്* പറയുന്നത്. ആണ്*കുട്ടികളെ അപേക്ഷിച്ച് പെണ്*കുട്ടികളിലാണ് ഈ പ്രശ്*നംകൂടുതലയാകുന്നതത്രേ.

    അഞ്ച്-ഏഴ് വയസ്സാകുമ്പോഴേയ്ക്കും നാലില്* ഒന്ന് എന്ന നിലയില്* പെണ്*കുട്ടികള്* ഇങ്ങനെ പൊണ്ണത്തടിക്കാരാവുന്നുവെന്നാണ് ബ്രിട്ടനിലെ കുട്ടികള്*ക്കിടയില്* ഗവേഷകര്* നടത്തിയ പഠനത്തില്* കണ്ടെത്തിയിരിക്കുന്നത്.

    കുട്ടികളെ കൂടുതലായി ലാളിയ്ക്കുമ്പോള്* അവര്* വേണ്ടത്ര കളിക്കുകയോ ശരീരത്തിന് വ്യായാമം ലഭിക്കുകയോ ചെയ്യുന്നില്ല. മിക്കപ്പോഴും വീടിനകത്തായിരിക്കും ഇവര്*, മാത്രമല്ല അസമയത്തെ ഭക്ഷണം കഴിപ്പിക്കലും കൂടുതലായിരിക്കും.

    2000ത്തിനും 2002നും ഇടയില്* ജനിച്ച 11000 കുട്ടികളിലാണ് പഠനം നടത്തിയിരിക്കന്നത്. രക്ഷിതാക്കള്* കൂടുതല്* ലാളിച്ച കുട്ടികള്* ഏറെയും ഏഴാം വയസ്സോടെ പൊണ്ണത്തടിക്കാരായി മാറിയെന്നാണ് കണ്ടെത്തിയത്. ഇത് കുട്ടികളുടെ എണ്ണവുമായും ബന്ധപ്പെട്ടിരിക്കുന്നു.

    മൂന്നുകുട്ടികളുള്ള വീട്ടിലും രണ്ട് കുട്ടികളുള്ള വീട്ടിലും ഒരു കുട്ടിമാത്രമുള്ള കുടുംബത്തിലും ഇതിന്റെ തോത് കുറഞ്ഞു ഏറിയും ഇരിക്കുന്നുവെന്നും ഗവേഷകര്* പറയുന്നു.

    ഒരു കുട്ടിമാത്രമാണെങ്കില്* ആവശ്യത്തിലേറെ ലാളന ഇവര്*ക്ക ലഭിക്കുന്നു. അതേസമയം കളിയ്ക്കാന്* വേണ്ടത്ര കൂട്ടുകാരെ കിട്ടുന്നുമില്ല. ചിലരെ മാതാപിതാക്കള്* കളിയ്ക്കാന്* വിടുന്നില്ല.

    ഇതിനൊപ്പം പൊണ്ണത്തടിയുള്ള അമ്മമാരുടെയു കുട്ടികള്* ഭൂരിഭാഗവും വണ്ണക്കൂടുതലുള്ളവരാണെന്നും കണ്ടെത്തിയിട്ടുണ്ട്. പുകവലിയ്ക്കുകയും മദ്യപിക്കുകയും ചെയ്യുന്ന സ്ത്രീകളുടെ മക്കളുടെ കാര്യവും വ്യത്യാസമല്ല. ഇതെല്ലാം കൂടുതലായും പ്രതിഫലിക്കുന്നത് പെണ്*കുട്ടികളിലാണുതാനും.





    Powered by WizardRSS | Best Membership Site Software
Working...
X