കര്*ക്കറെയെവധിച്ച? ??് താനല്ലെന്ന് കസബ്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    കര്*ക്കറെയെവധിച്ച? ??് താനല്ലെന്ന് കസബ്

    മുംബൈ: പോലീസ് ഓഫീസര്*മാരായ ഹേമന്ദ് കര്*ക്കറെ, അശോക് കാംതെ, വിജയ് സലാസ്*കര്* എന്നിവരെ താന്* കൊന്നിട്ടില്ലെന്ന് മുംബൈ ഭീകരാക്രമണക്കേസില്* കുറ്റക്കാരനായ പാക് തീവ്രവാദി കസബ് കോടതിയില്* ബോധിപ്പിച്ചു. കീഴ്*ക്കോടതി കസബിനെതിരെ വിധിച്ച വധശിക്ഷ ഉറപ്പിക്കുന്നതില്* മുംബൈ ഹൈക്കോടതിയില്* നടക്കുന്ന വാദത്തിനിടെയാണ് കസബിന്റെ അഭിഭാഷകന്* ഇക്കാര്യം പറഞ്ഞത്.

    കാമാ ഹോസ്പിറ്റലില്* ഭീകരര്* വെടിവെക്കുന്ന സമയത്ത് എടിഎസ് മേധാവി ഹേമന്ദ് കര്*ക്കറെ പോലീസ് കണ്*ട്രോള്* റൂമുമായിബന്ധപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു. അദ്ദേഹം നില്ക്കുന്നിടത്തുനിന്നു കാമാ ഹോസ്പിറ്റലിലേക്ക് വരാന്* എളുപ്പവഴി ഉണ്ടായിട്ടും അദ്ദേഹം എന്തിന് ദീര്*ഘമായ മറ്റൊരു വഴി തിരഞ്ഞെടുത്തു-കസബിന്റെ അഭിഭാഷകന്* അമിന്* സോള്*ക്കര്* ചോദിച്ചു.

    രണ്ടു ഭീകരര്* കാറിനുപിന്നില്* ഒളിഞ്ഞിരിക്കുന്നുണ്ടെന്ന വിവരം ലഭിച്ചിട്ടും ഈ മൂന്ന് ഉദ്യോഗസ്ഥരും ആ കാറിനടുത്തേക്ക് നീങ്ങിയതെന്തിനെന്നും അഭിഭാഷന്* ചോദിച്ചു. കാമാ ഹോസ്?പിറ്റലില്* പ്രവേശിച്ച ഭീകരരാണ് ഈ മൂന്ന് ഓഫീസര്*മാരെയും വധിച്ചതെന്ന വാദം ശരിയല്ല.

    കര്*ക്കറെയുടെ വയര്*ലെസ് സന്ദേശങ്ങളും മൊബൈല്* ഫോണ്* വിളികളുടെ പകര്*പ്പുകളും പ്രോസിക്യൂഷന്* കോടതിയില്* ഹാജരാക്കിയിട്ടില്ല. ഇതൊക്കെ പരിശോധിക്കേണ്ടിയിരിക്കുന്നു- അദ്ദേഹം ആവശ്യപ്പെട്ടു.

    കമാ ആശുപത്രിയില്* നിന്ന് ലഭിച്ച എ.കെ47 തോക്കില്* വെടിയുണ്ട ഉണ്ടായിരുന്നില്ല. ആശുപത്രിയിയ്ക്കകത്തുനിന്നും ലഭിച്ച തിരകളാകട്ടെ, സാധാരണ പിസ്റ്റളില്*നിന്നുള്ളവയാണ്. ഇവ പോലീസുകാര്* ഉപയോഗിച്ചതാണ്.

    ഇതു കാണിക്കുന്നത് കാമാ ആശുപത്രിയില്* പ്രവേശിച്ച ഭീകരരുടെ പക്കല്* ആയുധം ഇല്ലായിരുന്നു എന്നാണ്. കസബും ഇസ്മയിലും ചേര്*ന്നാണ് പോലീസ് ഓഫീസര്*മാരെ വധിച്ചതെന്ന വാദം തെറ്റാണെന്ന് ഇതൊക്കെ ചൂണ്ടിക്കാട്ടുന്നു- സോള്*ക്കര്* വാദിച്ചു.





    Powered by WizardRSS | Best Membership Site Software
Working...
X