കരിഷ്മ കപൂര്* വിവാഹമോചനം തേടുന്നു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    കരിഷ്മ കപൂര്* വിവാഹമോചനം തേടുന്നു

    ബോളിവുഡിന്റെ പ്രിയനടിയായിരുന്ന കരിഷ്മ കപൂറിന്റെ വിവാഹം ബന്ധം ഉലയാന്* തുടങ്ങിയെന്ന വാര്*ത്ത വന്നിട്ട് ഏറെനാളുകളായി. ഇപ്പോഴിതാ കരിഷ്മ വിവാഹമോചനത്തിന് അപേക്ഷ നല്*കാന്* പോവുകയാണെന്ന് പുതിയ റിപ്പോര്*ട്ട്. ഭര്*ത്താവ് സഞ്ജയ് കപൂറുമായുള്ള അഭിപ്രയാവ്യത്യാസങ്ങളാണ് ബന്ധം ഉലയാന്* കാരണമെന്നാണ് സൂചന. കുറേനാളായി ബന്ധം വഷളായിത്തുടങ്ങിയിരുന്നെങ്കിലും എങ്ങനെയും ഒത്തുപോകാനുള്ള ശ്രമത്തിലായിരുന്നുവത്രേ താരം.

    എന്നാല്* ഇപ്പോള്* സ്ഥിതി തീര്*ത്തും വഷളായിരിക്കുന്നുവെന്നും ഒരു നിമിഷമെങ്കിലും നേരത്തേ ബന്ധം വേര്*പെടുത്തണമെന്നുമാണത്രേ കരിഷ്മ പറയുന്നത്. ബന്ധത്തിലെ വിള്ളല്* കാരണം കരിഷ്മ ആകെ അസ്വസ്ഥയാണെന്നും മാനസികമായി തകര്*ന്നിരിക്കുകയാണെന്നും റിപ്പോര്*ട്ടില്* പറയുന്നു.

    പ്രശ്*നങ്ങളില്* നിന്നും കരിഷ്മയ്ക്ക് ചെറിയ ആശ്വാസം ലഭിക്കാനായി സൃഹൃത്തുക്കളെല്ലാവരും കൂടി നിര്*ബ്ബന്ധിച്ച് കുറച്ചുനാള്*മുമ്പ് അവരെ ഒരു ഫാഷന്* ഷോയില്* പങ്കെടുപ്പിച്ചിരുന്നു. എന്നാല്* അതിനുശേഷം പിന്നെ പാര്*ട്ടികള്*ക്കൊന്നും കരീഷ്മ പോകുന്നേയില്ലെന്നും എല്ലാം സ്വകാര്യജീവിതത്തെക്കുറിച്ചുള്ള ചോദ്യങ്ങള്* ഭയന്നാണെന്നും താരത്തോട് അടുപ്പമുള്ളവര്* പറയുന്നു.

    ദില്ലിക്കാരനായ വ്യവസായി സഞ്ജയ് കപൂറും കരിഷ്മയും തമ്മിലുള്ള വിവാഹം നടന്നത് 2003 സെപ്റ്റംബറിലാണ്. 2005ല്* ഇവര്*ക്ക് ആദ്യത്തെ കുഞ്ഞ് പിറന്നു. 2010 മാര്*ച്ചില്* രണ്ടാമത്തെ കുഞ്ഞും പിറന്നു. രണ്ടാമത്തെ കുഞ്ഞിനെ കരിഷ്മ ഗര്*ഭംധരിച്ചപ്പോള്* മുതല്* സഞ്ജയ്ക്ക് പരസ്ത്രീ ബന്ധമുണ്ടായിരുന്നുവത്രേ.





    Powered by WizardRSS | Best Membership Site Software
Working...
X