ഒഴിഞ്ഞ കസേരയെ സാക്ഷിയാക്കി നൊബേല്* ദാനച്ചടങ്ങ്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ഒഴിഞ്ഞ കസേരയെ സാക്ഷിയാക്കി നൊബേല്* ദാനച്ചടങ്ങ്

    ഒസ്*ലോ(നോര്*വെ): ചൈനയുടെ ഉറച്ച തീരുമാനത്തിന് മുന്നില്* നൊബേല്* സമ്മാനം ഏറ്റുവാങ്ങുകയെന്ന ലിയു സിയാബോയുടെ ആഗ്രഹം സഫലമായില്ല. സിയാബോയുടെ അഭാവത്തില്* അദ്ദേഹത്തിനായി ഒഴിച്ചിട്ട കസേരയെ സാക്ഷിനിര്*ത്തി സമാധാന നൊബേല്* പുരസ്*കാരദാന ചടങ്ങ് നടന്നു.

    ചൈനയുടെ കടുത്ത പ്രതിഷേധം വകവയ്ക്കാതെ ചരിത്രപ്രസിദ്ധമായ ഒസ്*ലോ സിറ്റി ഹാളില്* നടന്ന ചടങ്ങില്* ഇന്ത്യയുള്*പ്പെടെ 48 രാജ്യങ്ങളുടെ പ്രതിനിധികള്* പങ്കെടുത്തു. റഷ്യയുള്*പ്പെടെ 16 രാജ്യങ്ങളാണ് ചൈന യുടെ സമ്മര്*ദത്തെത്തുടര്*ന്നു ചടങ്ങു ബഹിഷ്*കരിച്ചത്.

    ഇന്ത്യയടക്കം 45 രാജ്യങ്ങളിലെ പ്രതിനിധികള്* ലിയുവിനായി ഒഴിച്ചിട്ട ഇരിപ്പിടത്തിനു ചുറ്റുംനിന്നു കൈയടിച്ച്* ആദരിച്ചു.തുടര്*ന്ന്* നൊബേല്* പുരസ്*കാര സമിതി ചെയര്*മാന്* നൊബേല്* സമാധാന സമ്മാനവും സ്വര്*ണമെഡലും ഒഴിഞ്ഞ കസേരയില്* സമര്*പ്പിച്ചു.

    ചടങ്ങില്* പങ്കെടുക്കില്ലെന്നു സെര്*ബിയ വ്യക്തമാക്കിയെങ്കിലും യൂറോപ്യന്*യൂണിയന്റെ സമ്മര്*ദ ത്തെത്തുടര്*ന്ന് ആ രാജ്യത്തിന്റെ പ്രതിനിധി പുരസ്*കാരദാന ചടങ്ങില്* പങ്കെടുത്തു.

    വേദിയുടെ പിന്നില്* പുരസ്*കാരജേതാവ് ലിയുവിന്റെ കൂറ്റന്* ഫോട്ടോ സ്ഥാപിച്ചിരുന്നു. വിവിധ രാജ്യങ്ങളില്* കഴിയുന്ന 100 ചൈനീസ് വിമതര്*, സ്ഥാനപതിമാര്*, നോര്*വേയുടെ രാജദമ്പതികള്* തുടങ്ങി 1,000 പേര്* ചടങ്ങില്* പങ്കെടുത്തതായി സംഘാടകര്* അറിയിച്ചു. ചടങ്ങ് തുടങ്ങും മുമ്പ് ഒസ്*ലോ നഗരത്തില്* 50 ചൈനക്കാര്* പങ്കെടുത്ത പ്രകടനം നടന്നു.

    ലിയുവിനു പുരസ്*കാരം നല്കുന്നതില്* പ്രതിഷേധിച്ചായിരുന്നു പ്രകടനം. ചടങ്ങിന് ആമുഖമായി വിഖ്യാത നൊര്*വീജിയന്* നടി ലിവ ഉല്*മാന്*, ലിയു സിയാബോ രചിച്ച ഒരു പുസ്തകത്തിലെ പ്രധാന ഭാഗം വായിച്ചു. മനുഷ്യാവകാശവും സമാധാനവും തമ്മില്* അഭേദ്യബന്ധമുണ്ടെന്ന് ആമുഖപ്രസംഗത്തില്* നൊബേല്*കമ്മിറ്റി ചെയര്*മാന്* തോര്*ബ്*ജോന്* ജാഗ് ലാന്*ഡ് പറഞ്ഞു.





    Powered by WizardRSS | Best Membership Site Software
Working...
X