സേലം: വഴിവക്കില്* ചട്ടമ്പിത്തരം പുറത്തെടുത്ത പൂവന്* കോഴിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. വഴിയാത്രക്കാരനെ കൊത്തിയോടിച്ചതിനാണ് പൂവന്* കോഴിയ്ക്ക് പൊലീസ് സ്റ്റേഷന്* കയറേണ്ടി വന്നത്. സേലത്തിനടുത്തുള്ള കിച്ചിപ്പാളയത്താണ് സംഭവം നടന്നത്.പ്രഭാതസവാരിയ്ക്കിറങ്ങിയ വിജയകുമാര്* എന്നയാളാണ് പൂവന്റെ വില്ലത്തരത്തിന് ഇരയായത്. തന്റെ മുന്നിലൂടെ പോയ വിജയകുമാറിന്റെ കാലില്* അസ്സലൊരു കൊത്താണ് പൂവന്* സമ്മാനിച്ചത്. പിന്നെയും കൊത്താനാഞ്ഞപ്പോള്* ഈ അമ്പതുകാരന്* ഓടിരക്ഷപ്പെടുകയായിരുന്നു. എന്നാല്* വിജയകുമാര്* ഒരു വക്കീലാണെന്ന കാര്യം കക്ഷിയ്ക്ക് അറിയില്ലായിരുന്നു.
ഡോക്ടറെ കണ്ട് കാലില്* മരുന്നുവെച്ചതിന് ശേഷം വിജയകുമാര്* നേരെ പൊലീസ് സേറ്റേഷനിലെത്തി 'അക്രമിയ്ക്കെതിരെ' കയ്യോടെ പരാതി കൊടുത്തു. ഇതേ പൂവന്* മുമ്പും തന്നെ ആക്രമിയ്ക്കാന്* ശ്രമിച്ചിട്ടുണ്ടെന്നും അന്ന് താന്* ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും വിജയകുമാര്* നല്*കിയ പരാതിയിലുണ്ടായിരുന്നു.
പരാതി ലഭിച്ചയുടന്* എസ്*ഐയും സംഘവും സ്ഥലത്തെത്തി പൂവനെ കസ്റ്റഡിയിലെടുത്തു. തുടര്*ന്ന് കോഴിയുടെ ഉടമസ്ഥയായ കമലയ്*ക്കെതിരെ ഐപിഎസി 289 വകുപ്പ് പ്രകാരം പൊലീസ് കേസെടുക്കുകയും ചെയ്തു. വളര്*ത്തുമൃഗങ്ങള്* അന്യരെ ഉപദ്രവിച്ചാല്* അതിന് ഉത്തരവാദികളായവര്*ക്കെതിരെയാണ് ഈ വകുപ്പ് പ്രകാരം കേസെടുക്കുന്നത്.
സ്റ്റേഷനിലെത്തിയ പൂവന്* അനുസരണക്കേടൊന്നും കാണിയ്ക്കാതെയാണ് നിന്നതത്രേ. പൊലീസുകാര്* അവന് ഭക്ഷണവും കൊടുത്തു. ജുഡീഷ്യല്* മജിസ്*ട്രേറ്റിനെ മുന്നില്* ഹാജരാക്കിയ പൂവനെ തിരിച്ചെടുക്കാന്* ഉടമസ്ഥയായ കമലയ്ക്ക് 250 രൂപ പിഴയടയ്*ക്കേണ്ടതായും വന്നു. മേലില്* പൂവനെയും മറ്റു കോഴികളെയും നിരത്തില്* വിടരുതെന്ന മുന്നറിയിപ്പും കമലയ്ക്ക് പൊലീസ് നല്*കിയിട്ടുണ്ട്.
Powered by WizardRSS | Best Membership Site Software