നിയമനത്തട്ടപ്പില?? ?* 6 പേരുണ്ടെന്ന് അഭിലാഷ് പിള്ള

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    നിയമനത്തട്ടപ്പില?? ?* 6 പേരുണ്ടെന്ന് അഭിലാഷ് പിള്ള

    കൊച്ചി: പിഎസ്*സി നിയമന തട്ടിപ്പു സംഘത്തില്* ആകെ ആറു പേരാണ് ഉണ്ടായിരുന്നതെന്ന് മുഖ്യ സൂത്രധാരന്* അഭിലാഷ് എസ്. പിള്ള. ജെപി എന്ന ജനാര്*ദ്ദനന്* പിള്ളയെയും അഭിലാഷിനെയും കുടാതെ അജിത്, രവി, ചന്ദ്രചൂഡന്*, മധുപാല്* എന്നിവരാണു സംഘത്തിലുള്ളതന്നാണ് ഇയാള്* പൊലീസിനോട് പറഞ്ഞത്.

    നിയമന തട്ടിപ്പിനായുള്ള വ്യാജരേഖ തയാറാക്കിയതു കലക്ടറേറ്റില്* വച്ചാണെന്നും അഭിലാഷ് പിള്ള പൊലീസിന്റെ ചോദ്യം ചെയ്യലില്* സമ്മതിച്ചു.

    അതിനായി രാത്രി വൈകിയും ജോലി ചെയ്തുവെന്നും രേഖകള്* തയാറാക്കാന്* സ്വന്തം ലാപ്*ടോപ് ആണ് ഉപയോഗിച്ചതെന്നും ഇയാള്* വ്യക്തമാക്കിയിട്ടുണ്ട്.

    ഉദ്യോഗാര്*ഥികളെ കണ്ടെത്തിയത് ജെപിയും അജിത്തും ചേര്*ന്നാണ്. രേഖകള്*തയ്യാറാക്കാന്* ജെപി കല്*പ്പറ്റയില്* താമസിച്ച് സഹായം നല്*കി.

    അഞ്ചുപേരെക്കൂടി നിയമിക്കാനുള്ള ശ്രമം തുടര്*ന്നുവരുകയായിരുന്നു. പിടികൂടുമെന്ന് നേരത്തേ തന്നെ ഉറപ്പായിരുന്നു. വയനാട് നിയമനത്തട്ടിപ്പില്* പണം നഷ്ടപ്പെട്ട എല്ലാവര്*ക്കും പണം തിരികെ നല്*കാന്* തയ്യാറാണ്-അഭിലാഷ് പറഞ്ഞു.

    ബന്ധുസൂരജ് കൃഷ്ണയെയാണ് അഭിലാഷ് ആദ്യമായി ജോലിക്ക് കയറ്റിയതെന്നുംഎംഎസ് കമ്പ്യൂട്ടര്* ബിരുദധാരിയായ സൂരജാണത്രേ വ്യാജരേഖകളെല്ലാം തയ്യാറാക്കിയതെന്നു ഇയാള്* നേരത്തേ പൊലീസിന് മൊഴി നല്*കിയിരുന്നു.

    മൂന്നു മക്കള്*ക്കു ജോലി വാങ്ങിയ കൃഷ്ണ ചെട്ടിയാരുടെ കൊല്ലത്തെ തറവാട്ടുവീട്ടില്* നിന്നു വ്യാജരേഖകള്* ചമച്ചു ആദ്യത്തെ ഒന്നുരണ്ടു ജോലിതട്ടിപ്പിനു ശേഷം മതിയാക്കാന്* താന്* തീരുമാനിച്ചു.

    എന്നാല്*, ഇതുമായി ബന്ധപ്പെട്ട വലിയ ശൃംഖലയുടെ സമ്മര്*ദത്താല്* വീണ്ടും വീണ്ടും തെറ്റുചെയ്യുകയായിരുന്നു. സസ്*പെന്*ഷനു ശേഷം ഒളിവില്* താമസിച്ചതു കൊച്ചിയിലായിരുന്നു. എന്നീ കാര്യങ്ങളും ഇയാള്* നേരത്തേ പൊലീസിനോട് പറഞ്ഞിരുന്നു.





    Powered by WizardRSS | Best Membership Site Software
Working...
X