മാനഭംഗപ്പെടുത്തി?? ?ത് കമന്റടി ചോദ്യം ചെയ്തതിന്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    മാനഭംഗപ്പെടുത്തി?? ?ത് കമന്റടി ചോദ്യം ചെയ്തതിന്

    ദില്ലി: വടക്കുപടിഞ്ഞാറന്* ദില്ലിയിലെ സുല്*ത്താന്*പുരിയില്* 18കാരിയെ ഒരു സംഘം തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തിയത് കമന്റടി ചോദ്യം ചെയ്തതിന്. ഇതുമായി ബന്ധപ്പെട്ട് നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു.ഫാക്ടറി ജീവനക്കാരിയായ അമ്മയെ വീട്ടിലേയ്ക്ക് കൊണ്ടുവരാന്* പോകുന്നതിനിടെ, ശനിയാഴ്ച രാത്രി പത്തുമണിയോടെയാണ് പെണ്*കുട്ടി പീഡനത്തിനിരയായത്.

    സമീപത്തെ ബസ്*സ്*റ്റോപ്പില്* നിര്*ത്തിയിട്ട കാറിലുണ്ടായിരുന്നവര്* പെണ്*കുട്ടിയെ തട്ടിക്കൊണ്ടുപോയി കാറിലിട്ട് മാനഭംഗപ്പെടുത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.

    യുവാക്കളുടെ അശ്ലീല സംഭാഷണത്തോട് പെണ്*കുട്ടി പ്രതികരിച്ചതിന് പകരം വീട്ടാനായിരുന്നുവത്രേ മാനഭംഗം. കമന്റടിച്ചതില്* പ്രതിഷേധിച്ച് പെണ്*കുട്ടി കാറിന്റെ ചില്ല് എറിഞ്ഞുടച്ചു. തുടര്*ന്ന് കാറിലുണ്ടായിരുന്നവര്* പെണ്*കുട്ടിയെ ബലം പ്രയോഗിച്ച് കാറില്* കയറ്റുകയായിരുന്നു.

    സംഭവം ശ്രദ്ധയില്*പ്പെട്ട വഴിയാത്രികനാണ് വിവരം പോലീസിലറിയിച്ചത്. കാര്* കണ്ടെത്തിയ പോലീസ് പെണ്*കുട്ടിയെ രക്ഷപ്പെടുത്തി. ഇവരെ പിന്നീട് വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി.

    പ്രതികള്*ക്കെതിരെ കേസെടുത്തതായി പോലീസ് പറഞ്ഞു. അറസ്റ്റിലായ നാലുപേരില്* ഒരാള്*ക്ക് പ്രായപൂര്*ത്തിയായിട്ടില്ല. ഇയാള്*ക്കെതിരെ ജുവനൈല്* ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്തു. രാമ, ചന്ദര്*പാല്*, മനീഷ് എന്നിവരാണ് പിടിയിലായ മറ്റു മൂന്നുപേര്*.

    കേസില്* ദില്ലി പൊലീസ് മാതൃകാപരമായ രീതിയിലാണ് പ്രവര്*ത്തിച്ചത്. രാത്രി പത്തരയോടെയാണ് യുവതി മാനഭംഗത്തിനിരയായത്. നേരം പുലരുമ്പോഴേക്കും സംഭവത്തിലെ നാലുപ്രതികളും പോലീസ് പിടിയിലായിക്കഴിഞ്ഞിരുന്നു.

    എഴുന്നൂറോളം പോലീസുകാര്* വിവിധ ദിശകളിലായി തിരച്ചില്* നടത്തുകയായിരുന്നു. ഇതിനിടെ പെണ്*കുട്ടിയുടെ ഫോണിലേക്ക് അമ്മ വിളിച്ചപ്പോള്* ഇപ്പോള്* തിരിച്ചെത്തുമെന്നാണ് പറഞ്ഞത്. തന്നെ ഭീഷണിപ്പെടുത്തിഇങ്ങനെ പറയിപ്പിക്കുകയായിരുന്നുവെന്ന് പെണ്*കുട്ടി പിന്നീട് പോലീസിനോട് പറഞ്ഞു.

    പെണ്*കുട്ടിയുടെ ഫോണിലേക്ക് പോലീസ് തുടര്*ച്ചയായി വിളിക്കുകയും സന്ദേശമയയ്ക്കുകയും ചെയ്തുകൊണ്ടിരുന്നു. പെണ്*കുട്ടി ഏതു സ്ഥലത്താണുള്ളതെന്ന് കണ്ടെത്താനായിരുന്നു ഇത്. പുലര്*ച്ചെ അഞ്ചുമണിയോടെ സംഭവവുമായി ബന്ധപ്പെട്ട നാലുപേരും പിടിയിലായി.





    Powered by WizardRSS | Best Membership Site Software
Working...
X