അവസാനിക്കുന്നത് ചൂടേറിയ ശീതകാല സമ്മേളനം

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    അവസാനിക്കുന്നത് ചൂടേറിയ ശീതകാല സമ്മേളനം

    ദില്ലി: പ്രതിപക്ഷ പ്രക്ഷോഭത്തില്* തിളച്ചുമറിഞ്ഞ പാര്*ലമെന്റിന്റെ ശീതകാല സമ്മേളനം തിങ്കളാഴ്ച അവസാനിയ്ക്കും. ഒരു സമ്മേളനകാലയളവില്* ഒരു കാര്യപരിപാടിയിലേക്കും കടക്കാതെ പാര്*ലമെന്റ് പിരിയുന്നത് ചരിത്രത്തില്* ഇതാദ്യമാണ്.ഈ സെഷനില്* ലോക്*സഭാ സമ്മേളനം മുഴുവന്*സമയം നടന്നത് ആദ്യ ദിവസം മാത്രമായിരുന്നു. എന്നാല്*, അര്*ജുന്* സെന്* ഗുപ്തയുടെ നിര്യാണത്തെതുടര്*ന്ന് രാജ്യസഭ ആദ്യദിവസം പ്രവര്*ത്തിച്ചിരുന്നില്ല. ഇതുവരെ 21 ദിവസമാണ് ഇരുസഭകളും മുടങ്ങിയത്.

    പ്രതിപക്ഷം ഒറ്റക്കെട്ടായി ആവശ്യപ്പെടുന്ന 2 ജി സ്*പെക്ട്രം അഴിമതിക്കേസില്* സംയുക്ത പാര്*ലമെന്ററി സമിതി അന്വേഷണം അംഗീകരിക്കില്ലെന്നു പ്രധാനമന്ത്രി മന്*മോഹന്* സിങ്് പരസ്യമായി പ്രഖ്യാപിച്ചതോടെ അവസാന ദിവസവും ഇരുസഭകളും മുടങ്ങാനാണു സാധ്യത.

    2 ജി സ്*പെക്ട്രം അഴിമതിക്കേസില്* കുടുങ്ങിയ ടെലികോം മന്ത്രി എ. രാജ രാജിവയ്ക്കണമെന്നതു കഴിഞ്ഞ സമ്മേളന കാലയളവില്* എഡിഎം.കെയുടെ മാത്രം ആവശ്യമായിരുന്നെങ്കില്* ഇത്തവണ സഭ തുടങ്ങിയപ്പോള്* മുതല്* രാജയുടെ രാജി ആവശ്യപ്പെട്ടു പ്രതിപക്ഷം ഒന്നടങ്കം സഭയില്* പോരാട്ടത്തിനിറങ്ങി. ഏറെ സമ്മര്*ദ്ദങ്ങള്*ക്ക് ശേഷം കോണ്*ഗ്രസിന്റെ നിര്*ബന്ധത്തിനു വഴങ്ങി രാജിവയ്ക്കാന്* രാജയ്ക്ക് ഡിഎംകെ. നിര്*ദേശം നല്*കി. എന്നാല്* മന്ത്രി രാജയുടെ രാജിയും പാര്*ലമെന്റിനെ ശാന്തമാക്കിയില്ല.

    ഇതിനിടയില്* പുറത്തുവന്ന സി.എ.ജി. റിപ്പോര്*ട്ടില്* 2 ജി സ്*പെക്ട്രം ഇടപാട് രാജ്യത്തിന് 1.76 ലക്ഷം കോടി രൂപ നഷ്ടമുണ്ടാക്കിയതായുള്ള കണ്ടെത്തല്* സഭയില്* കോളിളക്കം സൃഷ്ടിച്ചു. അഴിമതിക്കേസില്* സംയുക്ത പാര്*ലമെന്ററി സമിതിയുടെ അന്വേഷണം ആവശ്യമാണെന്ന പ്രതിപക്ഷം ഒന്നടങ്കം ആവശ്യപ്പെട്ടു.

    ധനമന്ത്രി പ്രണബ് മുഖര്*ജി നടത്തിയ വിരുന്നു സല്*കാരത്തിനും പ്രതിപക്ഷത്തെ പിന്തിരിപ്പിക്കാനായില്ല.
    ജെപിസി ആവശ്യത്തിന് വഴങ്ങില്ലെന്ന യുപിഎ സര്*ക്കാരിന്റെ പിടിവാശി വരാനിയ്ക്കുന്ന ബജറ്റ് സമ്മേളനവും സ്തംഭിപ്പിക്കുന്നതിലേക്ക് നയിക്കുമെന്നാണ് കരുതപ്പെടുന്നത്. ഇത് സര്*ക്കാരിനെ കൂടുതല്* പ്രതിസന്ധിയിലാക്കും. പാര്*ലമെന്റിലെ ഭീകരാക്രമണത്തിന്റെ ഒമ്പതാം വാര്*ഷിക ദിനത്തിലാണ് തിങ്കളാഴ്ച ശീതകാലസമ്മേളനം അനിശ്ചിതകാലത്തേക്ക് പിരിയുക





    Powered by WizardRSS | Best Membership Site Software
Working...
X