ഡെറാഡൂണ്*: ഭാര്യയെ കൊന്ന് മൃതദേഹം കഷ്ണങ്ങളാക്കി ഫ്രീസറില്* രണ്ട് മാസത്തോളം ഒളിപ്പിച്ച സോഫ്റ്റ്*വെയര്* എഞ്ചിനീയറെ പൊലീസ് അറസ്റ്റ് ചെയ്തു. ദില്ലി സ്വദേശിയായ രാജേഷ് (37) ആണ് ഭാര്യ അനുപമയെ ക്രൂരമായി കൊലപ്പെടുത്തുകയും മൃതദേഹം ഒളിപ്പിച്ചുവെയ്ക്കുകയും ചെയ്തതിന് അറസ്റ്റിലയത്. അനുപമയുടെ സഹോദരന്* പൊലീസിന് നല്*കിയ പരാതിയെ തുടര്*ന്നാണ് കൊലപാതകത്തെക്കുറിച്ച് പുറലോകമറിഞ്ഞത്. ഞായറാഴ്ച പ്രകാശ് വിഹാറില്* നിന്നുമാണ് രാജേഷിനെ പൊലീസ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ ഒക്ടോബര്* 17നാണ് ഭാര്യയെ കൊലപ്പെടുത്തിയതെന്ന് ഇയാള്* പൊലീസിന് നല്*കിയ മൊഴിയില്* സമ്മതിച്ചു. സംഭവത്തെക്കുറിച്ച് പൊലീസിന്റെ വിശദീകരണം ഇങ്ങനെയാണ്.
അനുപമയും രാജേഷും തമ്മിലുള്ള ബന്ധം അത്ര സുഖകരമായിരുന്നില്ല. കഴിഞ്ഞ ഒക്ടോബര്* 17ന് നടന്ന വഴക്കിനിടെ അനുപമയെ രാജേഷ് മര്*ദ്ദിച്ചിരുന്നു. വഴക്കിനിടെ അനുപമയുടെ തല ചുമരിലിടിയ്ക്കുകയും അവര്* ബോധരഹിതയാവുകയും ചെയ്തു. തുടര്*ന്ന് രാജേഷ് ഭാര്യയെ കഴുത്തു ഞെരിച്ചു കൊല്ലുകയും മൃതദേഹം കഷ്ണങ്ങളാക്കി മുറിച്ച് കവറിലാക്കി ഫ്രീസറിനുള്ളില്* തള്ളുകയുമായിരുന്നു.
നാല് വയസ്സുള്ള ഇരട്ടക്കുട്ടികളോട് അമ്മ ദില്ലിയിലാണെന്നാണ് രാജേഷ് പറഞ്ഞിരുന്നത്. അനുപമയുടെ സഹോദരനായ സുജനോട് ഭാര്യയുമായി ഇപ്പോള്* പ്രശ്*നങ്ങളില്ലെന്നും ഇയാള്* പറഞ്ഞിരുന്നു. എന്നാല്* സംശയം തോന്നിയ സുജന്* ഡറാഢൂണിലെത്തി സഹോദരിയെപ്പറ്റി തിരക്കുകയും പിന്നീട് പൊലീസില്* പരാതി നല്*കുകയുമായിരുന്നു.യുഎസില്* നിന്ന് തിരിച്ചെത്തിയതിന് ശേഷം പതിനെട്ട് മാസം മുമ്പാണ് ഈ ദമ്പതിമാര്* ഡെറാഢൂണില്* താമസമാക്കിയത്. രണ്ട് മാസം മുമ്പ് ഐടി നഗരമായ ബാംഗ്ലൂരിലും സമാനമായ സംഭവം അരങ്ങേറിയിരുന്നു. ഇന്*ഫോസിസ് സോഫ്റ്റ്*വെയര്* എഞ്ചിനീയര്* ഭാര്യയെ കൊലപ്പെടുത്തിയ സംഭവം ഏറെ ദുരൂഹതകള്* സൃഷ്ടിച്ചെങ്കിലും പൊലീസ് അന്വേഷണത്തില്* സത്യം വെളിപ്പെടുകയായിരുന്നു.
Powered by WizardRSS | Best Membership Site Software