തട്ടിപ്പു വീരന്റെ മകന്* ജീവനൊടുക്കി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    തട്ടിപ്പു വീരന്റെ മകന്* ജീവനൊടുക്കി

    ന്യൂയോര്*ക്ക്: ലോകം കണ്ടതിലേറ്റവും വലിയ സാമ്പത്തിക തട്ടിപ്പിന്റെ സൂത്രധാരനായ യുഎസ് വ്യാപാരി ബെര്*നാഡ് മഡോഫിന്റെ മകന്* തൂങ്ങിമരിച്ചു. അച്ഛന്റെ തട്ടിപ്പിനെത്തുടര്*ന്നുള്ള വ്യവഹാര പരമ്പരയാണ് 46കാരനായ മാര്*ക് മഡോഫിന്റെ മരണത്തിനു വഴിവെച്ചതെന്ന് കരുതപ്പെടുന്നത്. സ്വന്തം വീട്ടില്* തന്നെയാണ് മാര്*ക് ജീവനൊടുക്കിയത്. ഈ സമയത്ത് രണ്ട് വയസ്സുള്ള മകന്* മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കേരളത്തില്* നടന്ന 'ടോട്ടല്* ഫോര്* യു' നിക്ഷേപത്തട്ടിപ്പിന്റെ ശൈലിയില്* തന്നെയാണ് ബെര്*നാഡ് മഡോഫും തട്ടിപ്പ് നടത്തിയത്. എന്നാല്* മഡോഫിന്റെ തട്ടിപ്പില്* കുടുങ്ങിയ ആയിരക്കണക്കിന് നിക്ഷേപകര്*ക്ക് നഷ്ടപ്പെട്ടത് നൂറുകണക്കിന് കോടി രൂപയായിരുന്നു.

    അമേരിക്കയിലെ ന്യൂയോര്*ക്ക് ആസ്ഥാനമായുള്ള ബെര്*ണാര്*ഡ് മഡോഫിന്*റെ നിയന്ത്രണത്തിലുള്ള ‘പോന്*സി പദ്ധതി’യിലൂടെയായിരുന്നു തട്ടിപ്പ്. 1300 കോടി ഡോളറാണ് വിവിധ ബാങ്കുകളില്* നിന്നടക്കം മഡോഫ് തട്ടിയെടുത്തത്. അധിക പലിശയും മറ്റ് ആകര്*ഷക വാഗ്ദാനങ്ങളും നല്*കിയാണ് മഡോഫിന്*റെ സ്ഥാപനം കോടികള്* നിക്ഷേപമായി സ്വീകരിച്ചത്.രണ്ടുവര്*ഷം മുമ്പ് അറസ്റ്റിലായ മഡോഫിന് അമേരിക്കന്* കോടതി 150 വര്*ഷം തടവു വിധിക്കുകയും ചെയ്തു.

    മകനെതിരെ ക്രിമിനല്* കേസ് ഒന്നുമില്ലെങ്കിലും പണം നഷ്ടപ്പെട്ട നിക്ഷേപകര്* നഷ്ടപരിഹാരമാവശ്യപ്പെട്ടു നല്*കിയ കേസില്* അദ്ദേഹവും കക്ഷി ചേര്*ക്കപ്പെട്ടിരുന്നു.





    Powered by WizardRSS | Best Membership Site Software
Working...
X