പഴി കുടിയേറ്റക്കാര്*ക? ??ക്;ചിദംബരത്തിനെത?? ?രെ വിമര്*ശം

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    പഴി കുടിയേറ്റക്കാര്*ക? ??ക്;ചിദംബരത്തിനെത?? ?രെ വിമര്*ശം

    ദില്ലി: രാജ്യതലസ്ഥാനത്ത് വര്*ദ്ധിച്ചു വരുന്ന കുറ്റകൃത്യങ്ങള്*ക്ക് കാരണം കുടിയേറ്റക്കാരാണെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി പി ചിദംബരത്തിന്റെ പ്രസ്താവന പുതിയ വിവാദത്തിന് തിരികൊളുത്തി. മന്ത്രിയുടെ പ്രസ്താവനയ്*ക്കെതിരെ പ്രതിപക്ഷം രംഗത്തെത്തി കഴിഞ്ഞു. ബിജെപിയ്ക്ക് പുറമെ പ്രതിപക്ഷ പാര്*ട്ടികളായ ആര്*ജെഡിയും സമാജ് വാദി പാര്*ട്ടിയും ചിദംബരത്തിന്റെ പ്രസ്താവനയില്* പ്രതിഷേധിച്ചു. വിവാദത്തില്* തലയൂരിക്കൊണ്ട് ചിദംബരം പ്രസ്താവന പിന്*വലിച്ചിട്ടുണ്ട്. കുടിയേറ്റക്കാര്*ക്കെതിരെ താന്* ഒന്നും പറഞ്ഞിട്ടില്ലെന്നാണ് ചിദംബരം ഇപ്പോള്* വിശദീകരിയ്ക്കുന്നത്.

    ദില്ലിയില്* കഴിഞ്ഞ ദിവസങ്ങളില്* നടന്ന കൂട്ട ബലാത്സംഗത്തെ അപലപിച്ചു കൊണ്ടാണ് വിവാദപ്രസ്താവന ചിദംബരം നടത്തിയത്. ഞായറാഴ്ച ദില്ലിയിലെ സുല്*ത്താന്*പുരി പ്രദേശത്ത് 18കാരി ഓടി കൊണ്ടിരുന്ന കാറില്* വച്ച് കൂട്ട ബലാത്സംഗത്തിനിരയായിരുന്നു.

    കുടിയേറ്റക്കാരുടെ മേല്* പഴി ചാരുക വഴി കോണ്*ഗ്രസ് സര്*ക്കാര്* പരാജയം മറയ്ക്കാന്* ശ്രമിക്കുകയാണെന്ന് ബിജെപി നേതാവ് കിര്*ത്തി ആസാദ് ആരോപിച്ചു. ഈ വര്*ഷം തലസ്ഥാനത്ത് 433 ബലാത്സംഗ കേസുകളാണ് രജിസ്റ്റര്* ചെയ്തത്. ദില്ലിയില്* കഴിഞ്ഞ വര്*ഷത്തിലെ ഒരോ ദിവസവും ഒന്നിലധികം ബലാത്സംഗങ്ങള്* നടന്നുവെന്നാണ് ഇത് തെളിയിക്കുന്നത്.





    Powered by WizardRSS | Best Membership Site Software
Working...
X