അന്തരിച്ച പ്രമുഖ ചലച്ചിത്രകാരന്* ലോഹിതദാസിന്റെ സ്മാരകമായി നിര്*മിച്ച സമൃതി മണ്ഡപത്തിന്റെ പേര് മാറ്റാന്* ആലുവ നഗരസഭയില്* നീക്കം. സ്മൃതി മണ്ഡപത്തിന്റെ ഉദ്ഘാടനം ഒരു ദിവസം മുമ്പ് നിര്*ത്തിവെച്ചത് ഇതിന്റെ ഭാഗമാണെന്ന് ആക്ഷേപമുയര്*ന്നു കഴിഞ്ഞു. കഴിഞ്ഞ ഇടതുമുന്നണി നഗരസഭയുടെ കാലത്താണ് ലോഹിതദാസിന് വേണ്ടി സ്മാരകം നിര്*മിയ്ക്കാന്* തീരുമാനമായത്. പെരിയാറിനെയും ആലുവയെയും അതിരറ്റ് സ്*നേഹിച്ചിരുന്ന ലോഹിയ്ക്കായി ആലുവയില്* സ്മാരകം നിര്*മിയ്ക്കണമെന്ന് സാംസ്*കാരിക പ്രവര്*ത്തകരും നാട്ടുകാരും ആവശ്യമുയര്*ത്തിയിരുന്നു.
തൃശൂര്* ജില്ലയിലെ ചാലക്കുടിയ്ക്കടുത്ത് മുരിങ്ങൂരിലാണ് ലോഹി ജനിച്ചതെങ്കിലും ആലുവയിലാണ് ജീവിതത്തിന്റെ നല്ലൊരു ഭാഗവും അദ്ദേഹം വസിച്ചത്. പെരിയാറിനെ മനസ്സിലേറ്റി നടന്നിരുന്ന സംവിധായകന്* നദിയെ കേന്ദ്രമാക്കി ഒരു സിനിമ പോലും ഒരുക്കണമെന്ന് ആഗ്രഹിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പെരിയാറിന്റെ തീരത്ത് സ്മൃതി മണ്ഡപം നിര്*മിച്ചത്. ലോഹിയുടെ ആലുവയിലെ വീടിന് അഭിമുഖമായാണ് മണ്ഡപം.
സ്മാരകത്തിന്റെ ഉദ്ഘാടനത്തിനായി ലോഹിതദാസിന്റെ പത്*നി സിന്ധു ലോഹിതദാസിനെ ക്ഷണിച്ചിരുന്നു. എന്നാല്* ഉദ്ഘാടനത്തിന് ഒരു ദിവസം മുമ്പ് നഗരസഭ വിയോജിപ്പ് രേഖപ്പെടുത്തി രംഗത്തെത്തുകയായിരുന്നു.
തദ്ദേശ തിരഞ്ഞെടുപ്പില്* ഇടതുമുന്നണി പരാജയപ്പെട്ടതോടെ അധികാരത്തിലെത്തിയ കോണ്*ഗ്രസ് നേതൃത്വം നല്*കുന്ന നഗരസഭയാണ് എതിര്*പ്പ് ഉയര്*ത്തിയിരിക്കുന്നത്. ലോഹിയ്ക്കുണ്ടായിരുന്നുവെന്ന് പറയപ്പെടുന്ന ഇടതു ചായ്*വാണ് എതിര്*പ്പിന് കാരണമെന്നും പറയപ്പെടുന്നു.
സ്മൃതി മണ്ഡപത്തിന്റെ ഉദ്ഘാടനത്തിന് കൗണ്*സില്* യോഗം ചേര്*ന്ന് തീരുമാനമെടുത്തിട്ടില്ലെന്നാണ് നഗരസഭ ചെയര്*മാന്* എംടി ജേക്കബ് പറയുന്നത്. അതുകൊണ്ടാണ് ഉദ്ഘാടനം മാറ്റിവെച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. പേര് മാറ്റം തീരുമാനിച്ചിട്ടില്ലെന്ന് പറയുമ്പോഴും അത്തരത്തിലൊരു സാധ്യതയുണ്ടോ എന്ന ചോദ്യത്തിന് ചെയര്*മാന്* കൃത്യമായ ഉത്തരം നല്*കുന്നില്ല.
ഒരു സ്മൃതി മണ്ഡപം ഉണ്ടായില്ലെങ്കിലും ലോഹി സൃഷ്ടിച്ച സിനിമകളിലൂടെ അദ്ദേഹം മലയാളികളുടെ മനസ്സില്* എപ്പോഴുമുണ്ടാവുമെന്ന് ലോഹിതദാസിന്റെ ഭാര്യ സിന്ധു മാധ്യമങ്ങളോട് പറഞ്ഞു.
Powered by WizardRSS | Best Membership Site Software