യുഎസില്* ഇന്ത്യന്* നയതന്ത്രജ്ഞനെയും അപമാനിച്ചു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    യുഎസില്* ഇന്ത്യന്* നയതന്ത്രജ്ഞനെയും അപമാനിച്ചു

    ടെക്*സാസ്: ഇന്ത്യന്* അംബാസഡര്* മീരാ ശങ്കറിന് അപമാനമേറ്റതിന്റെ വിവാദത്തിന്റെ അലയൊലികള്* അടങ്ങും മുമ്പ് മറ്റൊരു വിവാദം കൂടി. ഐക്യരാഷ്ട്ര സഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ഹര്*ദീപ് പൂരിയാണ് അപമാനിക്കപ്പെട്ടത്. ഹൂസ്റ്റണ്* വിമാനത്താവള ജീവനക്കാര്* ഇദ്ദേഹത്തോട് തലപ്പാവ് അഴിച്ചുമാറ്റാന്* ആവശ്യപ്പെടുകയായിരുന്നുവെന്നാണ് വെളിപ്പെടുത്തല്*.

    പ്രഭാഷണത്തിനായി ടെക്*സാസില്* എത്തിയപ്പോഴാണ് അദ്ദേഹത്തിന് മോശമായ അനുഭവം നേരിടേണ്ടി വന്നത്. നയതന്ത്ര പ്രതിനിധിയാണെന്ന് അറിയിച്ചിട്ടും ഫലമുണ്ടായില്ല. തലപ്പാവ് മാറ്റാന്* അദ്ദേഹം വിസമ്മതിച്ചതിനെ തുടര്*ന്ന് പോലീസ് ഇടപെട്ടാണ് പ്രശ്*നം പരിഹരിച്ചത്. മൂന്നാഴ്ച മുന്*പ് നടന്ന സംഭവം കേന്ദ്രസര്*ക്കാര്* അമേരിക്കന്* അധികൃതരുടെ ശ്രദ്ധയില്* പെടുത്തിയിട്ടുണ്ട്. മൂന്നു മാസത്തിനിടെ മൂന്നാമത്തെ തവണയാണ് ഇന്ത്യന്* നയതന്ത്രഞ്ജര്*ക്ക് അമേരിക്കയിലെ വിമാനത്താവളങ്ങളില്*നിന്ന് മോശമായ അനുഭവം ഉണ്ടാകുന്നത്.





    Powered by WizardRSS | Best Membership Site Software
Working...
X