മാലവിഴുങ്ങിയ മോഷ്ടാവിന് ശസ്ത്രക്രിയ

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    മാലവിഴുങ്ങിയ മോഷ്ടാവിന് ശസ്ത്രക്രിയ

    അമ്പലപ്പുഴ: ബസ് യാത്രയ്ക്കിടെ മോഷ്ടിച്ച സ്വര്*ണ മാല വിഴുങ്ങിയ യുവാവിന്റെ വയറ്റില്*നിന്നു മാല പുറത്തെടുക്കാന്* ശസ്ത്രക്രിയ നടത്തുന്നു. മോഷണം നടത്തിയ പള്ളുരുത്തി കല്ലൂച്ചിറപാടം ഷഫീക്കിനെ വണ്ടാനം മെഡിക്കല്* കോളെജ് ആശുപത്രിയില്* പ്രവേശിപ്പിച്ചു. വയറ്റില്*നിന്നു മാല പുറത്തെടുക്കാന്* ശസ്ത്രക്രിയയല്ലാതെ മറ്റുമാര്*ഗങ്ങളില്ലെന്ന് ഡോക്ടര്*മാര്* വ്യക്തമാക്കിയതിനെത്തുടര്*ന്നാണ് ഇയാളെ ആശുപത്രിയില്* പ്രവേശിപ്പിച്ചിരിക്കുന്നത്.

    ഷഫീക്കിനെ ആശുപത്രിയിലെത്തിച്ച് എനിമ നല്*കിയെങ്കിലും ഫലമുണ്ടായില്ല.ആശുപത്രിയില്* നിരീക്ഷണത്തില്* കഴിയുന്ന ഇയാളെ തിങ്കളാഴ്ച വൈകുന്നേരത്തോടെ അമ്പലപ്പുഴ ഒന്നാം ക്*ളാസ് മജിസ്*ട്രേട്ട് പി. ജ്യോതിഷ് ബെന്* എത്തി റിമാന്*ഡ് ചെയ്തു.

    ഷഫീക്കിന്റെ ഒപ്പമുണ്ടായിരുന്ന ശാന്തന്* കോളനിയില്* സുരേഷിനെ (18) റിമാന്*ഡ് ചെയ്തു സബ് ജയിലിലേക്ക് അയച്ചു

    കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. കൊല്ലം വടക്കേവിള അക്കരവില്ല നഗര്* കെ.ജി. ഭവന്* ജനാര്*ദനന്*പിള്ളയുടെ രണ്ടു വയസ്സുള്ള മകള്* ദുര്*ഗയുടെ ഒന്*പതു ഗ്രാം തൂക്കമുള്ള മാലയാണു മോഷണം പോയത്.

    അമ്പലപ്പുഴയില്* ബസിറങ്ങിയപ്പോള്* മകളുടെ മാല കാണാനില്ലായിരുന്നു. ബസില്* സീറ്റിനു സമീപമുണ്ടായിരുന്ന യുവാക്കളെ സംശയമുണ്ടെന്ന് ജനാര്*ദനന്*പിള്ള പറഞ്ഞതനുസരിച്ച് പൊലീസ് ഷഫീക്കിനെയും സുരേഷിനെയും പിടികൂടുകയായിരുന്നു.

    പൊലീസ് ഇവരില്*നിന്ന് അഞ്ചു മൊബൈല്* ഫോണുകള്* കണ്ടെടുത്തു. തുടര്*ന്നു ചോദ്യം ചെയ്തപ്പോഴാണു മാല വിഴുങ്ങിയ വിവരം ഷഫീക് പറഞ്ഞത്. ആലപ്പുഴ മെഡിക്കല്* കോളജ് ആശുപത്രിയില്* കൊണ്ടു പോയി എക്*സ്*റേ പരിശോധന നടത്തിയപ്പോള്* വയറ്റില്* മാലയുണ്ടെന്നു തെളിഞ്ഞു.

    ഇതേ തുടര്*ന്നു മാല പുറത്തെടുക്കാന്* പൊലീസുകാര്* ഷഫീക്കിനു വാഴപ്പഴം നല്*ക പക്ഷേ ഈ ചികിത്സ ഫലിച്ചില്ല, തുടര്*ന്ന് ആശുപത്രിയിലേയ്ക്ക് മാറ്റുകയായിരുന്നു





    Powered by WizardRSS | Full Text RSS
Working...
X