ശശിയ്*ക്കെതിരെ പരാതി ലഭിച്ചിട്ടില്ല: കോടിയേരി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ശശിയ്*ക്കെതിരെ പരാതി ലഭിച്ചിട്ടില്ല: കോടിയേരി

    തിരുവനന്തപുരം: കണ്ണൂര്* ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് പി.ശശിയെ മാറ്റിയത് അദ്ദേഹത്തിനെതിരെ പരാതി ലഭിച്ചതു കൊണ്ടല്ലെന്ന് ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്*. ശശിയ്*ക്കെതിരെ യാതൊരു പരാതിയും ലഭിച്ചിട്ടില്ലെന്നും കോടിയേരി തിരുവനന്തപുരത്ത് വാര്*ത്താ സമ്മേളനത്തില്* പറഞ്ഞു. മാധ്യമങ്ങള്*ക്ക് ചവയ്ക്കാന്* കിട്ടിയ അവല്* മാത്രമാണ് ഈ സംഭവം. ശശിക്കെതിരെ നടപടി എടുക്കണമെന്ന് ആരും ആവശ്യപ്പെട്ടിട്ടില്ല. അങ്ങനെ നടപടി എടുക്കേണ്ടി വന്നാല്* അത് പരസ്യമായി പറയാന്* ചങ്കൂറ്റം കാട്ടുന്ന പ്രസ്ഥാനമാണ് സിപിഎം.

    കോയമ്പത്തൂരില്* ചികിത്സയ്ക്ക് പോകുന്നതിന് ശശി അവധി ചോദിച്ചിരുന്നു. അങ്ങനെ അവധി നല്*കുന്ന പതിവ് പാര്*ട്ടിയ്ക്കുണ്ടെന്നും മാധ്യമ പ്രവര്*ത്തകരുടെ ചോദ്യത്തിന് മറുപടിയായി കോടിയേരി പറഞ്ഞു.

    കണ്ണൂര്* വിമാനത്താവളത്തിന്റെ നിര്*മ്മാണത്തിന് ഈ മാസം 17ന് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്* തറക്കല്ലിടുമെന്നും കോടിയേരി പറഞ്ഞു.





    Powered by WizardRSS | Full Text RSS
Working...
X