ഹോളിവുഡിലെ ഏറ്റവും വിഖ്യാതരായ താരദമ്പതിമാരെന്ന് വിശേഷിപ്പിക്കപ്പെടുന്ന ആഞ്ചലീന ജോളിയും ബ്രാഡ്പിറ്റും ഹിന്ദുരീതിയില്‍* വിവാഹിതരാവും. ബ്രാഞ്ചലീന ദമ്പതിമാരുടെ ആധ്യാത്മികഗുരുവായ സിദ്ധായോഗ ഗുരു രാംലാല്‍*ജി സിയാഗിന്റെ കാര്‍*മികത്വത്തിലാവും വിവാഹം. രാജസ്ഥാനിലെ ബിക്കാനീര്‍* കേന്ദ്രമാക്കി പ്രവര്*ത്തിക്കുന്ന ഈ യോഗഗുരുവിന്റെ നിര്*ദേശാനുസരണം പുതുവര്*ഷത്തില്* വിവാഹിതരാവാനാണ് താരങ്ങള്‍* തീരുമാനിച്ചിരിക്കുന്നതെന്ന് ഇരുവരോടും അടുത്തവൃത്തങ്ങള്‍* അറിയിച്ചു.
പാശ്ചാത്യതാരങ്ങളായ കാറ്റി പെറിയും റസ്സല്‍* ബ്രാന്*ഡും ഈയിടെ ഇന്ത്യയില്‍*വെച്ച് ഹിന്ദുരീതിയില്‍* വിവാഹിതരായിരുന്നു. അഞ്ചുവര്*ഷമായി ഒരുമിച്ചുകഴിയുന്ന ആഞ്ചലീനയ്ക്കും ബ്രാഡ്പിറ്റിനും യോഗയിലും ആധ്യാത്മിക കാര്യങ്ങളിലും നിര്*ദേശ, പരിശീലനങ്ങള്‍* നല്*കുന്നത് ഗുരു സിയാഗ് ആണ്. രാവിലെയും വൈകിട്ടും ഉരുവിടാനായി ഒരു മന്ത്രം ഗുരു സിയാഗ് ഇവര്‍*ക്കുപദേശിച്ചുകൊടുത്തിട്ടുണ്ട്. മന്ത്രം ഇവരുടെ ബന്ധത്തെ ആരോഗ്യപരമായി മെച്ചപ്പെടുത്തിയെന്ന് ഈ താരങ്ങള്‍* വിശ്വസിക്കുന്നു. വേദമന്ത്രങ്ങളുംമറ്റും അടിസ്ഥാനമാക്കി ഹിന്ദുരീതിയില്‍* ആഞ്ചലീനയും ബ്രാഡ്പിറ്റും വിവാഹിതരാവാന്‍* തീരുമാനിച്ചതിനെ യൂണിവേഴ്*സല്* സൊസൈറ്റി ഓഫ് ഹിന്ദുയിസം എന്ന സംഘടനയുടെ പ്രസിഡന്*റ് രാജന്* സെഡ് അമേരിക്കയിലെ നെവാഡയില്‍* സ്വാഗതംചെയ്തു. ആധ്യാത്മിക അന്വേഷണത്തെ ഇന്ത്യയിലെത്തിക്കുക എന്ന പതിവു പാശ്ചാത്യശൈലിയുടെ പുതിയ പിന്തുടര്*ച്ചക്കാരാവുകയാണ് ആഞ്ചലീനയും ബ്രാഡ്പിറ്റും.



