ഷാരൂഖ് ഖാന്* ഒരു ആഭാസന്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ഷാരൂഖ് ഖാന്* ഒരു ആഭാസന്*

    ബോളിവുഡിന്റെ കിങ് ഖാന്* ഷാരൂഖ് ഖാന്* ഒരു നല്ലമനുഷ്യനല്ലേ. ആണെന്നുമാത്രമേ നമ്മല്* ഇന്ത്യക്കാര്* പറയാറുള്ളു. എന്നാല്* ബംഗ്ലാദേശിന്റെ അഭിപ്രായം ഇതല്ല. ഷാരൂഖ് ഖാന്* ഒട്ടും നല്ലയാളല്ലെന്നാണ് ബംഗ്ലാദേശിലെ ഒരു പത്രം പറഞ്ഞിരിക്കുന്നത്. ഒട്ടും നല്ലതല്ലയെന്നുവച്ചാല്* തനി ആഭാസന്* എന്നാണ് പത്രം കിങ് ഖാന് നല്*കിയിരിക്കുന്ന വിശേഷണം.

    ഡിസംബര്* 10ന് ധാക്കയിലെ ആര്*മി സ്*റ്റേഡിയത്തില്* നടന്ന ഷാരൂഖിന്റെ നേതൃത്വത്തിലുള്ള ഒരു ഷോയെ മുന്*നിര്*ത്തിയാണ് പത്രം ഇങ്ങനെ പറഞ്ഞിരിക്കുന്നത്.

    ഷാരൂഖിനൊപ്പം വേദിയില്* ആടിപ്പാടാനും തകര്*ക്കാനും ബോളിവുഡില്*നിന്നുള്ള ചൂട് കൂടിയതാരങ്ങളായ റാണി മുഖര്*ജി, ഇഷാഗോപികര്*, ദിയാ മിര്*സ, അര്*ജുന്* രാംപാല്* എന്നിവരെല്ലാം ഉണ്ടായിരുന്നു. െ

    കൂടാതെ റഷ്യയില്*നിന്നുള്ളവരുള്*പ്പെടെ നിരവധി നര്*ത്തകിമാരും പരിപാടിയ്*ക്കെത്തിയിരുന്നു.
    ഷോയിലും ഷോയുടെ ഭാഗമായും നടന്ന നിരവധി ആഭാസത്തരങ്ങള്* ചൂണ്ടിക്കാണിച്ചുകൊണ്ടാണ് പത്രത്തില്* വാര്*ത്ത വന്നിരിക്കുന്നത്.

    ഷാരൂഖിന്റെ ഷോയുടെഭാഗമായി നിരവധി നിയമങ്ങള്* തെറ്റിച്ചുവെന്നും പത്രം പറയുന്നു. പൊതുജനമധ്യത്തില്*നിന്ന് പുകവലിക്കുന്നതും അത് ടി.വിയിലൂടെ കാണുന്നതും ബംഗ്ലാദേശില്* വലിയ കുറ്റമായി കണക്കാക്കുമ്പോള്* ഷാരൂഖ് ഖാന്* ബംഗ്ലാദേശിന്റെ നിയമംതെറ്റിച്ചുവെന്ന് പത്രം ആരോപിക്കുന്നു.

    അതുപോലെ ഷാരൂഖ് ഖാന്* വിവിഐപിയാണോ എന്നും പത്രം ചോദിക്കുന്നു. ധാക്കയിലെ ഹസ്*രത്ഷാ ജലാല്* ഇന്റര്*നാഷണല്* എയര്*പോര്*ട്ടില്* ഷാരൂഖിന് വി.വി.ഐ.പി പരിഗണനനല്*കിയത് പത്രക്കാര്*ക്ക് ഇഷ്ടമായിട്ടില്ല.

    സ്വന്തം രാജ്യമായ ഇന്ത്യയുള്*പ്പെടെ മറ്റൊരുരാജ്യത്തും ലഭിക്കാത്ത പരിഗണന എന്തിനാണ് ബംഗ്ലാദേശി ഗവണ്*മെന്റ് ഷാരൂഖിന് കൊടുത്തതെന്ന് പത്രം ചോദിക്കുന്നു. ഇതിനുപുറമെ സദസിനെ കൈയിലെടുക്കാന്* ഷാരൂഖ് യാതൊരുവിധ ബഹുമാനവും കൂടാതെ പ്രയോഗിച്ച ബംഗ്ലാദേശി ചൊവയുള്ള ചില പദപ്രയോഗങ്ങള്* ബംഗ്ലാദേശിനെ കളിയാക്കുകയാണ് ചെയ്തതെന്നും പത്രം പറയുന്നു.

    ഇതിനുപുറമെ ഷോയുടെ ഭാഗമായി ആകെ ആഭാസത്തരമാണ് നടന്നതെന്നും പത്രംകുറ്റപ്പെടുത്തുന്നു. അപ്പോള്* അതിന്റെ തലപ്പത്തുള്ള ഷാരൂഖ് ആഭാസന്മാരുടെ നേതാവാണ് എന്നാണ് പത്രം പറയുന്നത്.

    മുപ്പതിനായിരത്തോളം കാണികള്* തിങ്ങിനിറഞ്ഞ സ്*റ്റേഡിയത്തില്* അരങ്ങേറിയ ഷോയ്ക്കായുള്ള ടിക്കറ്റ് നിമിഷങ്ങള്*ക്കുള്ളിലാണ് വിറ്റുതീര്*ന്നത്. പക്ഷേ കാര്യം കഴിഞ്ഞപ്പോള്* ഷാരൂഖിന് ചീത്തപ്പേര്എന്നല്ലാതെ എന്തുപറയാന്*.





    Powered by WizardRSS | Work At Home Jobs
Working...
X