കാണ്ഡഹാറിലൂടെ പ്രണവത്തിന് പുനര്*ജന്മം

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    കാണ്ഡഹാറിലൂടെ പ്രണവത്തിന് പുനര്*ജന്മം

    തൊണ്ണൂറുകളില്* മലയാള സിനിമയിലെ ഏറ്റവും പ്രമുഖ ബാനറുകളിലൊന്നായ പ്രണവത്തിന്റെ പുനര്*ജന്മം കൂടിയാണ് കാണ്ഡഹാറിലൂടെ സാധ്യമാവുന്നത്. മോഹന്*ലാലിന്റെ സ്വന്തം ബാനറായ പ്രണവം ആര്*ട്*സ് പതിനൊന്ന് വര്*ഷത്തിന് ശേഷമാണ് ഒരു സിനിമയുടെ നിര്*മാണത്തില്* സഹകരിയ്ക്കുന്നത്.1990ല്* മകന്* പ്രണവിന്റെ പേരില്* ലാല്* ആരംഭിച്ച ബാനറിന്റെ കീഴില്* ഹിസ് ഹൈനസ് അബ്ദുള്ളയെന്ന ചിത്രമാണ് ആദ്യം തിയറ്ററുകളിലെത്തിയത്. ഇതിന് ശേഷം ഭരതം, കമലദേളം, കാലപാനി, വാനപ്രസ്ഥം ഇങ്ങനെ ഒരുപിടി മികച്ച സിനിമകള്* പ്രണവം ആര്*ട്*സ് മലയാളത്തിന് സമ്മാനിച്ചു. പിന്നീട് സിനിമാ നിര്*മാണത്തിന് താത്കാലികമായി അവധി നല്*കിയ ലാല്* സഹയാത്രികനായ ആന്റണി പെരുമ്പാവൂരിനൊപ്പം ചേര്*ന്ന് ആശീര്*വാദ് ഫിലിംസിന്റെ ബാനറില്* സിനിമകള്* നിര്*മിയ്ക്കാന്* തുടങ്ങി.

    ഇപ്പോള്* 11 വര്*ഷത്തിന് ശേഷം പ്രണവം ഫിലിംസ് കാണ്ഡഹാര്* നിര്*മിയ്ക്കുമ്പോള്* ലാലിന് ഈ സിനിമ ഏറെ പ്രിയപ്പെട്ടതാവുമെന്ന കാര്യത്തില്* സംശയമില്ല.

    ഇതിനൊക്കെ പുറമെ മറ്റൊരു സവിശേഷത കൂടി കാണ്ഡഹാറിന് സ്വന്തമാണ്. കേണല്* പദവി ലഭിച്ചതിന് ശേഷം മോഹന്*ലാല്* ആദ്യമായി പട്ടാള വേഷത്തിലെത്തുന്ന സിനിമയെന്ന പ്രത്യേകതയാണ് കാണ്ഡഹാറിനെ വേറിട്ടാക്കുന്നത്. കീര്*ത്തിചക്ര, കുരുക്ഷേത്ര എന്നീ സിനിമകളാണ് ലാലിന് കേണല്* പദവി നേടിക്കൊടുക്കുന്നതില്* നിര്*ണായകമായത്.

    ഡിസംബര്* 16ന് 125 തിയറ്ററുകളില്* കാണ്ഡഹാര്* റിലീസ് ചെയ്യുന്നതോടെ മലയാളത്തിലെ ഏറ്റവും വലിയ വൈഡ് റിലീസായി സിനിമ മാറും. ഇതിലൂടെ മലയാളത്തിലെ സകല കളക്ഷന്* റെക്കാര്*ഡുകളും കാണ്ഡഹാര്* തിരുത്തിക്കുറിയ്ക്കുമെന്നാണ് സിനിമാ വിപണി പ്രതീക്ഷിയ്ക്കുന്നത്.
    മുന്* പേജില്*
    മിഷന്* കാണ്ഡഹാറിന്റെ വെല്ലുവിളികള്*






    Powered by WizardRSS | Work At Home Jobs
Working...
X