2ജി: ഡിഎംകെ കോണ്*ഗ്രസ് ബന്ധം വഷളാകും

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    2ജി: ഡിഎംകെ കോണ്*ഗ്രസ് ബന്ധം വഷളാകും

    ചെന്നൈ: കോടിക്കണക്കിന് രൂപ കുത്തിയൊലിച്ചുപോയ 2ജി സ്*പെക്ട്രം ഇടപാടില്* എ രാജയ്ക്കു പിന്നാലെ മറ്റു ഡിഎംകെ. നേതാക്കളുടെ പേരും വലിച്ചിഴയ്ക്കപ്പെട്ടത് യുപിഎ സര്*ക്കാരിന്റെ നിലനില്*പിന് തന്നെ ഭീഷണിയാവുന്നു. ഡിഎംകെയുടെ അധ്യക്ഷനും തമിഴ്*നാട് മുഖ്യമന്ത്രിയുമായ എം കരുണാനിധിയുടെ മകളും രാജ്യസഭാംഗവുമായ കനിമൊഴിയെ ചുറ്റിപ്പറ്റിയാണ് അന്വേഷണം ഇപ്പോള്* മുന്നോട്ടു നീങ്ങുന്നത്.

    കനിമൊഴി ഡയറക്ടര്* ബോര്*ഡ് അംഗമായ തമിഴ് മയ്യം എന്ന സര്*ക്കാരിതര സംഘടനയുടെ ഓഫീസിലും ബുധനാഴ്ച സിബിഐ റെയ്ഡ് നടത്തി. കനിമൊഴിയുടെ അമ്മയായ രാജാത്തിക്കു ബന്ധമുള്ള സ്ഥാപനങ്ങളുടെ ഓഡിറ്ററുടെ ഓഫീസുകളും സിബിഐ ഉദ്യോഗസ്ഥര്* പരിശോധിച്ചു.

    ഇത് യുപിഎ സര്*ക്കാരിന് നേതൃത്വം നല്*കുന്ന കോണ്*ഗ്രസും ഡിഎംകെയും തമ്മിലുള്ള ബന്ധം വഷളാക്കുമെന്നാണ് സൂചന. അന്വേഷണം തന്റെ കുടുംബത്തിലേക്കു നീളുന്നതില്* കരുണാനിധി അസ്വസ്ഥനാണ്.

    ചെന്നൈ മാരത്തണ്* അടക്കമുള്ള വലിയ ചടങ്ങുകള്* സംഘടിപ്പിക്കുന്ന തമിഴ് മയ്യത്തിലും കോഴപ്പണം എത്തിയെന്നാണ് സിബിഐ കരുതുന്നത്. സംഘടനയ്ക്ക് എല്*ടിടിഇയോടുള്ള ആഭിമുഖ്യവും അന്വേഷണവിധേയമാകും.





    Powered by WizardRSS | Work At Home Jobs
Working...
X